- Trending Now:
തിരുവനന്തപുരം: യുഎസിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന 23-ാമത് ഫിഫ ഫുട്ബോൾ ലോകകപ്പിലെ മത്സരങ്ങൾ തിരുവനന്തപുരത്തെ ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രത്തിൽ പ്രദർശിപ്പിക്കും. രാത്രി 9.30 നും 10.30 നും ആരംഭിക്കുന്ന മത്സരങ്ങളാണ് പ്രദർശിപ്പിക്കുക. ജവഹർ നഗറിലെ ഗൊയ്ഥെ സെൻട്രം ആംഫി തിയേറ്ററിലാണ് പ്രദർശനം.
ജർമ്മനിയുടെ മുഴുവൻ മത്സരങ്ങളുടെയും പ്രദർശനമുണ്ടാകും. ക്വാർട്ടർ ഫൈനൽ മുതലുള്ള എല്ലാ മത്സരങ്ങളുടെയും തത്സമയ പ്രദർശനവും കാണികൾക്കു മുന്നിലെത്തിക്കും. പ്രവേശനം സൗജന്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.