Sections

ഫെവിക്ക്വിക്ക് പുതിയ നാല്  ഉത്പന്നങ്ങൾ വിപണിയിലിറക്കി

Wednesday, Apr 03, 2024
Reported By Admin
Fevikwik has launched four new products

കൊച്ചി: പശ നിർമ്മാണ രംഗത്തെ പ്രമുഖരായ ഫെവിക്ക്വിക്ക് ഉപഭോക്താക്കൾക്കായി നാല് പുതിയ പ്രോഡക്ടുകൾ കൂടി പുറത്തിറക്കി. ഫെവിക്ക്വിക്ക് പ്രെസിഷൻ പ്രൊ, ഫെവിക്ക്വിക്ക് ജെൽ, ഫെവിക്ക്വിക്ക് അഡ്വാൻസ്ഡ്, ഫെവിക്ക്വിക്ക് ക്രാഫ്റ്റ് എന്നീ പ്രോഡക്ടുകളാണ് ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഫെവിക്ക്വിക്ക് പശ നിർമ്മാണ രംഗത്തെ മുൻനിരക്കാരാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ഈ നാല് ഉൽപ്പന്നങ്ങളും പുതിയ അനുഭവമാകുമെന്നും മികവുറ്റ പശ ഉറപ്പാക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ വേറിട്ട ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ അവരെ സഹായിക്കുക എന്നതുമാണ് ഓരോ ഉത്പന്നങ്ങളുടെയും ലക്ഷ്യമെന്നും ഫെവിക്ക്വിക്കിന്റെ മാതൃ സ്ഥാപനമായ പിഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ മാനേജിങ്ങ് ഡയറക്ടറായ സുധാൻഷു വാട്സ് പറഞ്ഞു.

സൂക്ഷ്മമായ ആവശ്യങ്ങൾക്ക് യോജിച്ച തരത്തിലാണ് ഫെവിക്ക്വിക്ക് പ്രെസിഷൻ പ്രൊ തയ്യാറാക്കിയിരിക്കുന്നത്. പശ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അബദ്ധങ്ങൾ പരിഹരിക്കാനുള്ള സമയം നൽകുന്നതാണ് ഫെവിക്ക്വിക്ക് ജെൽ, വാട്ടർ പ്രൂഫ് ഷോക്ക് പ്രൂഫ് സവിശേഷതകളുള്ളതാണ് ഫെവിക്ക്വിക്ക് അഡ്വാൻസ്ഡ്, കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിന് അനുയോജ്യമായാണ് ഫെവിക്ക്വിക്ക് ക്രാഫ്റ്റ് നിർമ്മിച്ചിരിക്കുന്നത്.

ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കൂടുതൽ വിതരണ കേന്ദ്രങ്ങളും ഫെവിക്ക്വിക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയുന്ന പാക്കേജിങ്ങോടു കൂടിയാണ് പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.