- Trending Now:
കൊച്ചി: ടാറ്റാ കുടുംബത്തിൽ നിന്നുള്ള ഫാഷൻ റീട്ടെയിൽ സ്റ്റോറായ വെസ്റ്റ്സൈഡിൻറെ പുതിയ സ്റ്റോർ കൊച്ചിയിൽ ആരംഭിച്ചു. സൗത്ത് കളമശ്ശേരിയിലെ എയ്ഞ്ചൽ സ്ക്വയറിലാണ് 25,000 ചതുരശ്ര അടി വിസ്താരമുള്ള പുതിയ വെസ്റ്റ്സൈഡ് സ്റ്റോർ. വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പാദരക്ഷകൾ എന്നിങ്ങനെ എല്ലാ വെസ്റ്റ്സൈഡ് ബ്രാൻഡ് ഉത്പ്പന്നങ്ങളും ഒരു സ്ഥലത്തു ലഭ്യമാക്കുന്നു എന്നതാണ് ഈ സ്റ്റോറിൻറെ പ്രത്യേകത. ഉപഭോക്താക്കൾക്ക് സമകാലികവും ആധുനികവുമായ ഫാഷൻ പ്രവണതകൾ സമ്മേളിക്കുന്ന ഉത്പന്നങ്ങൾ സവിശേഷമായ മൂല്യത്തോടെ ലഭ്യമാക്കുക എന്ന ബ്രാൻഡിൻറെ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതാണ് പുതിയ സ്റ്റോർ. ഓരോ മൂന്നാഴ്ചയിലും വസ്ത്ര വസ്ത്രേതര ഉത്പന്ന ശേഖരത്തിൽ പുതുമയും നവീനത്വവും കൊണ്ടുവരിക വെസ്റ്റ്സൈഡ് സ്റ്റോറുകളുടെ സവിശേഷതയാണ്.
വെസ്റ്റേൺ വസ്ത്രങ്ങൾ പോലെ തന്നെ ആകർഷകത്വം തുളുമ്പുന്നതുമാണ് വെസ്റ്റ്സൈഡിൻറെ ഇന്ത്യൻ വസ്ത്രങ്ങളും. എത്നിക് വസ്ത്രശേഖരത്തിന് ആധുനികമായ മുഖം നൽകുന്നതാണ് ഉത്സാ എന്ന പേരിലുള്ള വൈവിധ്യമാർന്ന വസ്ത്രശേഖരം. ബോംബെ പെയ്സ്ലി എന്ന ശേഖരം സമകാലികവും സ്വാതന്ത്ര്യ സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായതുമായ വസ്ത്രങ്ങൾ അവതരിപ്പിക്കുമ്പോൾ വാർക്ക് ശേഖരത്തിലുള്ളത് ആധുനികവും ആഡംബരപൂർണവുമായ അവസരങ്ങളിൽ ധരിക്കാൻ ഉതകുന്ന എത്നിക് വസ്ത്രങ്ങളാണ്.
പാർട്ടി-ഫാഷൻ ഭ്രമമുള്ള പെൺകുട്ടികൾക്കായാണ് നൂഓൺ ശേഖരത്തിലെ വസ്ത്രങ്ങൾ. സാമൂഹ്യ മാധ്യമ തലമുറയെ പ്രതിനിധീകരിക്കുന്ന യുവാക്കളുടെ ഇഷ്ടാനിഷ്ടങ്ങളെയാണ് ഈ ബ്രാൻഡ് പ്രതിഫലിപ്പിക്കുന്നത്. സ്മാർട്ടും സ്ത്രീത്വത്തിന് അനുയോജ്യമായതുമായ കാഷ്വൽസിനാണ് എൽ.ഒ.വി ശേഖരം. സ്റ്റൈലിഷും മികവുറ്റതും ആത്മവിശ്വാസം പകരുന്നതുമായ വർക്ക് വെയറുകളാണ് വാർഡ്റോബ് ശേഖരത്തിലുള്ളത്. കാഷ്വൽസ് ആയാലും ഫ്യൂഷൻ വസ്ത്രങ്ങളായാലും ഇൻഡ്യൻ ആയാലും എല്ലാം വെസ്റ്റ്സൈഡിൽ ലഭ്യമാണ്.
പുരുഷൻമാർക്കുള്ള വസ്ത്രശേഖരമാണ് വെസ്. ജോലിസ്ഥലത്തും വാരാന്ത്യങ്ങളിലും വീടുകളിലും ധരിക്കാവുന്ന ലോഞ്ച് വിയറുകൾ സുഖകരവും നാഗരികമായ സ്റ്റൈൽ കാത്തുസൂക്ഷിക്കുന്നവയാണ്. എത്നിക് സ്വഭാവ സവിശേഷതകളുള്ള നാഗരികമായ വസ്ത്രശേഖരമാണ് ഇ.ടി.എ. സമകാലികമായ എത്നിക് ശൈലിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയ ഇൻഡ്യൻ വാസ്ത്രങ്ങളാണ് ഇവ.
സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും യോജിച്ച സൗന്ദര്യ വർധക വസ്തുക്കളുടെ ശേഖരമാണ് സ്റ്റുഡിയോ വെസ്റ്റ്. ഫാഷൻ സങ്കൽപ്പങ്ങൾക്ക് ഒത്തിണങ്ങിയതാണ് വെസ്റ്റ്സൈഡിലെ കുട്ടികളുടെ വസ്ത്രശേഖരം. കുട്ടികളുടെ ഓമനത്വവും സ്വഭാവവിശേഷവും പുറത്തേക്ക് കൊണ്ടുവരുന്ന മനോഹരവും ട്രെൻഡി ആയിട്ടുള്ളതുമായ വസ്ത്രങ്ങളാണ് ഈ ശേഖരത്തിൽ ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.