Sections

വേദാന്തയുടെ കടങ്ങൾ ഡിമെർജ് ചെയ്ത ശേഷമുള്ള സ്ഥാപനങ്ങൾക്കിടയിൽ ആസ്തിയുടെ അടിസ്ഥാനത്തിൽ വിഭജിക്കും

Monday, Apr 01, 2024
Reported By Admin
Vedanta

കൊച്ചി: മൈനിങ് സ്ഥാപനമായ വേദാന്ത തങ്ങളുടെ മുഖ്യ ബിസിനസുകൾ പ്രത്യേക ലിസ്റ്റഡ് കമ്പനികളായി ഡീമെർജ് ചെയ്യുന്ന ഘട്ടത്തിലാണ്. വേദാന്തയുടെ ബാധ്യതകൾ ഡിമെർജറിനു ശേഷമുള്ള സ്ഥാപനങ്ങൾക്കിടയിൽ അവയുടെ ആസ്തികളുടെ അനുപാതത്തിൽ വിഭജിക്കുമെന്നും അത് ചട്ടങ്ങളും നിയന്ത്രണങ്ങളും നിഷ്കർഷിക്കുന്ന വിധത്തിലായിരിക്കുമെന്നും വേദാന്ത നിക്ഷേപക പരിപാടിയിൽ മുതിർന്ന കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യത്തിൽ വായ്പാദാതാക്കളുമായുള്ള വേദാന്തയുടെ ചർച്ചകൾ പുരോഗമനത്തിൻറെ ഘട്ടത്തിലാണ്.

മെറ്റൽസ്, പവർ, അലൂമിനിയം, ഓയിൽ ആൻറ് ഗ്യാസ് തുടങ്ങിയ ബിസിനസുകൾ ഡിമെർജ് ചെയ്യുമെന്ന് വേദാന്ത കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് വേദാന്ത അലൂമിനിയം, വേദാന്ത ഓയിൽ ആൻറ് ഗ്യാസ്, വേദാന്ത പവർ, വേദാന്ത സ്റ്റീൽ ആൻറ് ഫെറസ് മെറ്റീരിയൽസ്, വേദാന്ത ബെയ്സ് മെറ്റൽ, വേദാന്ത ലിമിറ്റഡ് എന്നിങ്ങനെ ആറു സ്വതന്ത്ര സ്ഥാപനങ്ങൾ സൃഷ്ടിക്കപ്പെടും. വേദാന്തയുടെ ഓരോ ഓഹരിക്കും ഓഹരി ഉടമകൾക്ക് പുതുതായി ലിസ്റ്റു ചെയ്യപ്പെടുന്ന കമ്പനികളുടെ ഓരോ ഓഹരികൾ വീതം ലഭിക്കും. ഡീമെർജറിനു ശേഷം ഹിന്ദുസ്ഥാൻ സിങ്കിൻറെ ബിസിനസ്, ഇലക്ട്രോണിക് ബിസിനസ് തുടങ്ങിയവ വേദാന്ത ലിമിറ്റഡിനോടൊപ്പം തുടരും.

ബാധ്യതകൾ വകയിരുത്തുന്നതിന് വായ്പാ ദാതാക്കളെ പ്രതിനിധീകരിക്കാൻ എസ്ബിഐകാപ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എൻഒസികൾ ഏറ്റവും വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിമെർജറിനോടൊപ്പം തന്നെ ഗ്രൂപ്പിൻറെ കടം മൂന്നു ബില്യൺ ഡോളറിലേക്ക് അടുത്ത മൂന്നു വർഷം കൊണ്ട് കുറക്കാനും അറ്റ കട നില ഒൻപതു ബില്യൺ ഡോളറിന് താഴെ എത്തിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ഗ്രൂപിൻറെ കോർപറേറ്റ് ഘടന ലളിതവത്കരിക്കാൻ വിവിധ മേഖലകൾ കേന്ദ്രീകരിച്ചുള്ള സ്വതന്ത്ര ബിസിനസ് സാധ്യമാക്കുന്ന ഡിമെർജർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ബിസിനസും ആഗോള തലത്തിലാണെന്നതാണ് ഡിമെർജറിലേക്കു പോകാൻ ബോർഡ് തീരുമാനിക്കുന്നതിലേക്കു നയിച്ചത്.

സോവറിൻ വെൽത്ത് ഫണ്ട്, ചെറുകിട നിക്ഷേപകർ, തന്ത്രപരമായ നിക്ഷേപം നടത്തുന്നവർ, നേരിട്ടുള്ള നിക്ഷേപകർ എന്നിവരടങ്ങിയ ആഗോള നിക്ഷേപകർക്ക് ഡിമെർജർ അവസരം നല്കും. ഡീമെർജർ വഴി ലിസ്റ്റു ചെയ്ത ഓഹരികളും സ്വന്തമായ മാനേജുമെൻറും ഉള്ള ഓരോ യൂണിറ്റിനും തന്ത്രപരമായ പരിപാടികൾ ആവിഷ്ക്കരിക്കാൻ അവസരം ലഭിക്കും. അവർക്ക് കൂടുതൽ സ്വതന്ത്രമായും മികച്ച രീതിയിലും ഉപഭോക്താക്കളുമായും നിക്ഷേപങ്ങളുമായും വിപണിയുമായും ഇടപെടാനാവും എന്നും വേദാന്ത തങ്ങളുടെ ഡീമെർജർ പ്രഖ്യാപനത്തിൽ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.