Sections

ഫാസ്റ്റ്ട്രാക്ക് എഐ പവേർഡ് സ്മാർട്ട് വാച്ചായ മൈൻഡ് പുറത്തിറക്കി

Wednesday, Sep 10, 2025
Reported By Admin
Fastrack Launches AI-Powered Smartwatch ‘Mind’ in India

  • എഐ-അധിഷ്ഠിത വാച്ച്ഫേസുകൾ, എഐ സേർച്ച്, വോയ്സ് കമാൻഡ് എന്നിവയ്ക്കൊപ്പം ഒട്ടേറെ പുതുമകൾ മൈൻഡ് എഐ സ്മാർട്ട് വാച്ചിനൊപ്പം

കൊച്ചി: മുൻനിര യൂത്ത് സ്മാർട്ട് വാച്ച് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക്, നിർമ്മിത ബുദ്ധിയിൽ തൽപരരായ ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത എഐ പവേർഡ് സ്മാർട്ട് വാച്ചായ ഫാസ്റ്റ്ട്രാക്ക് മൈൻഡ് വിപണിയിലിറക്കി.

എഐ-എനേബിൾഡ് പേഴ്സണലൈസേഷൻ, സന്ദർഭോചിത ഓർമ്മപ്പെടുത്തലുകൾ, ഉപയോക്താവിൻറെ വ്യക്തിത്വം, മാനസികാവസ്ഥ, ഭാവന എന്നിവ പ്രതിഫലിപ്പിക്കുന്ന അനന്തമായ വാച്ച്ഫേസുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് മൈൻഡ് സ്മാർട്ട് വാച്ച് എത്തുന്നത്. ആധുനിക നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയും സമ്പൂർണ്ണ ആരോഗ്യ-ഫിറ്റ്നസ് സ്യൂട്ടും സംയോജിപ്പിച്ചാണ് ഫാസ്റ്റ്ട്രാക്ക് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

എഡ്ജ്-ടു-എഡ്ജ് വ്യക്തതയ്ക്കായി 4.9 സെൻറീമീറ്റർ കേർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഫാസ്റ്റ്ട്രാക്ക് മൈൻഡിന് നൽകിയിരിക്കുന്നത്. ഉപയോക്താവിൻറെ മാനസികാവസ്ഥയും ഭാവനയും പ്രതിഫലിപ്പിക്കുന്ന എഐ-അധിഷ്ഠിത വാച്ച്ഫേസുകൾ, വോയ്സ്-എനേബിൾഡ് അസിസ്റ്റൻസ്, വേഗതയേറിയ യുഎസ്ബി-സി ചാർജിംഗ്, ആൻഡ്രോയിഡ്-ഐഒഎസ് കോമ്പാറ്റബിലിറ്റി, ഐപി68 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയാണ് ഫാസ്റ്റ്ട്രാക്ക് മൈൻഡിൻറെ പ്രധാന സവിശേഷതകൾ. കൂടാതെ ഹൃദയമിടിപ്പ്, രക്തത്തിലെ ഒക്സിജൻറെ നില, സ്ലീപ് ഇൻസൈറ്റ്സ്, വിമെൻസ് സൈക്കിൾ ട്രാക്കിംഗ് എന്നിവക്കൊപ്പം നൂറിലധികം സ്പോർട്സ് മോഡുകളും ലഭ്യമാക്കുന്ന പൂർണ്ണ ആരോഗ്യ-ഫിറ്റ്നസ് സ്യൂട്ടും ഫാസ്റ്റ്ട്രാക്ക് മൈൻഡിലുണ്ട്.

സ്മാർട്ട് വാച്ചുകൾക്കായുള്ള ഞങ്ങളുടെ ഉത്പന്ന നവീകരണ തന്ത്രം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ മനസ്സും സാങ്കേതിക മേഖലയിലെ ചലനാത്മകമായ സംഭവവികാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണെന്നും ഫാസ്റ്റ്ട്രാക്കിൻറെ ഏറ്റവും പുതിയ ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് വാച്ചായ മൈൻഡ് ഇവ രണ്ടിൻറെയും സംയോജനമാണെന്നും ടൈറ്റൻ വെയറബിൾ ഡിവിഷൻ ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസർ സീനിവാസൻ കെ പറഞ്ഞു. ഇന്നത്തെ ഉപഭോക്താക്കൾ എഐ ഉപയോഗത്തിൽ താൽപര്യമുള്ളവരാണ്. ജോലി, വിനോദം, ആരോഗ്യപരമായ ആവശ്യങ്ങൾ എന്നിവയ്ക്കായി അതിൻറെ അനന്തമായ സാധ്യതകൾ അവർ പ്രയോജനപ്പെടുത്തുന്നു. നിരവധി എഐ സവിശേഷതകളോടെയെത്തുന്ന ഫാസ്റ്റ്ട്രാക്ക് മൈൻഡ് പല ജോലികളും ലളിതമാക്കുന്നതിനൊപ്പം ആത്മ പ്രകാശനത്തിന് അതിരില്ലാത്ത സാധ്യതകൾ നൽകുന്ന ഒരു ഉപകരണം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

3,999 രൂപ വിലയുള്ള ഫാസ്റ്റ്ട്രാക്ക് മൈൻഡ് ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകൾ, ടൈറ്റൻ വേൾഡ് ഔട്ട്ലെറ്റുകൾ, പ്രമുഖ വാച്ച്-മൊബൈൽ ഫോൺ ഡീലർമാർ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, www.fastrack.in എന്നിവിടങ്ങളിൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.