Sections

പപ്പായ കൃഷിയിലൂടെ മികച്ചവരുമാനം; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച യുവാവ്

Thursday, Mar 24, 2022
Reported By Admin
Agrinews

 

കടുത്ത ജോലി സമ്മര്‍ദ്ദത്തിൽ നിന്ന് ആശ്വാസം നേടാനാണ് സോമേശ്വർ പപ്പായ കൃഷി തുടങ്ങിയതെങ്കിലും ലക്ഷങ്ങൾ വാര്‍ഷിക വരുമാനം ഇതിൽ നിന്ന് ലഭിക്കുന്നു 

എൻജിനിയർ ആയിരുന്ന ഒരാൾ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പപ്പായ കൃഷി തുടങ്ങിയാൽ എന്താകും സംഭവിക്കുക. ഒരിക്കലും പപ്പായ കൃഷി വഴി മികച്ച വരുമാനം ആരും പ്രതീക്ഷിക്കില്ല അല്ലേ?

ഉത്തർപ്രദേശ് സ്വദേശി ആയ സോമേശ്വർ സിംഗ് ആണ് കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് ഗ്രാമത്തിൽ വെറുതെ ഒരു പരീക്ഷണം നടത്തിയത്. തുടക്കത്തിൽ ജോലി ഉപേക്ഷിക്കാൻ പദ്ധതിയില്ലായിരുന്നതിനാൽ ജോലി കഴിഞ്ഞുള്ള സമയങ്ങൾ പഠനത്തിനായും കൃഷിക്കായും മാറ്റി വയ്ക്കുകയായിരുന്നു. ലോക്ക്ഡൗൺ സമയത്ത് കൃഷി ചെയ്യാൻ ശ്രമിച്ച് വിജയിപ്പിച്ചവരിൽ ഇപ്പോൾ സോമേശ്വറും ഉണ്ട്. പ്രതിവർഷം 15 ലക്ഷം രൂപ വരുമാനമുണ്ടാക്കുന്ന നാലേക്കർ പപ്പായ ഫാം ആണ് പ്രധാന വരുമാന ശ്രോതസ്സ്.

കടുത്ത ജോലി സമ്മര്‍ദ്ദത്തിൽ നിന്ന് ആശ്വാസം നേടാനാണ് സോമേശ്വർ പപ്പായ കൃഷി തുടങ്ങിയതെങ്കിലും ലക്ഷങ്ങൾ വാര്‍ഷിക വരുമാനം ഇതിലൂടെ തേടിയെത്തി 

എളുപ്പത്തിൽ മികച്ച വിളവെടുക്കാൻ പപ്പായ കൃഷി പ്രയോജനകരമാകുമെന്ന് മനസിലാക്കിയാണ് ഈ രംഗത്ത് എത്തിയത്. ആ പ്രദേശത്ത് കുറച്ചുപേർ മാത്രമേ പപ്പായ കൃഷി ചെയ്തിരുന്നുള്ളൂ. വിൽപ്പനയ്‌ക്കായി വലിയ മത്സരങ്ങളും ഇല്ല. പപ്പായ കൃഷിയെക്കുറിച്ച് ഒഴിവ് സമയത്ത് ധാരാളം പഠിച്ചു.

2021 മാർച്ചോടെ ഏകദേശം 5,000 റെഡ് ലേഡി 786 തായ്‌വാൻ പപ്പായ തൈകൾ വാങ്ങി നാല് ഏക്കർ കൃഷിയിടത്തിൽ നട്ടുപിടിപ്പിക്കുകയായിരുന്നു. തടങ്ങൾ നിർമ്മിച്ച് 75 ടൺ ചാണകം ഇറക്കിയായിരുന്നു പപ്പായ തൈകൾ നട്ടത്. ജലസേചന പദ്ധതിക്ക് സബ്‍സിഡി ലഭിച്ചതിനാൽ മറ്റ് കാര്യമായ ചെലവുകളും ഉണ്ടായില്ല.

തൈ വെച്ച് ആറുമാസത്തിനുശേഷം പപ്പായ ഉത്പാദിപ്പിക്കാൻ തുടങ്ങി. ആഴ്ചയിൽ ഒരിക്കൽ ആണ് വിളവെടുപ്പ്. ഒറ്റ തവണത്തെ വിളവെടുപ്പിൽ തന്നെ ഏകദേശം 20-25 ക്വിന്റൽ വിൽക്കാൻ കഴിഞ്ഞു. ഒരു കിലോ പഴത്തിന് ശരാശരി 20 രൂപ കിട്ടും.മാസത്തിൽ അഞ്ച് തവണ വരെ പഴങ്ങൾ വിളവെടുത്തിട്ടുണ്ട്. ആറുമാസം കൊണ്ട് തന്നെ ചെടികൾക്കും വളത്തിനും മറ്റു ചിലവുകൾക്കുമായി ചെലവാക്കിയ തുക തിരിച്ചു പിടിക്കാൻ പറ്റി.

 

Story highlight : Amethi's Someshwar Singh, who was working as an engineer in Noida, is one of the few who tried their hands at farming during the COVID-19-induced lockdown. Today, he has a four-acre papaya farm that yields a revenue of about Rs 15 lakh a year


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.