- Trending Now:
ക്ഷീര സഹകരണ സംഘങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര സംഗമം ചൊവ്വാഴ്ച ( ജനുവരി 9) ഉച്ചക്ക് 12 ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.
മണീട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽ അനൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷത വഹിക്കും.
ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ജില്ലയിലെ മികച്ച ക്ഷീര കർഷകരെ ആദരിക്കും. മികച്ച യുവകർഷകനുള്ള ആദരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകും.
ജനുവരി എട്ടിന് മണീട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ക്ഷീര സംഗമ വിളംബര ജാഥയോടെ സംഗമത്തിന് തുടക്കം കുറിക്കും. തുടർന്ന് 'അന്യോന്യം2024' ക്ഷീരകർഷക ചർച്ച വേദി, മൃഗ ചികിത്സ ക്യാമ്പ് 'ശ്രേയസ് 2024' ന്റെ ഉദ്ഘാടനവും ഡയറി വോയേജ് എക്സിബിഷൻ 'കാഴ്ച 2024'ന്റെ ഉദ്ഘാടനവും നടക്കും. കൂടാതെ മികച്ച ജീവനക്കാർക്കുള്ള ആദരം, ക്ഷീര സംഘം ജീവനക്കാർക്കുള്ള ശിൽപ്പശാല, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും.
ജില്ലാ ക്ഷീരസംഗമം; മന്ത്രി കെ. രാധാകൃഷ്ണൻ ലോഗോ പ്രകാശനം ചെയ്തു... Read More
മിൽമ,കേരള ഫീഡ്സ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ക്ഷീര സംഗമത്തിന്റെ രണ്ടാം ദിനമായ ജനുവരി 9ന് രാവിലെ ക്ഷീരവികസന സെമിനാർ ഉണ്ടായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.