Sections

ജീവനക്കാരുടെ ഭാര്യമാർക്ക് സംരംഭകത്വ പ്രോത്സാഹനവുമായി ഈ കമ്പനി

Friday, Mar 10, 2023
Reported By admin
entrepreneurship

സംരംഭകത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ട് വരാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം


വനിത ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി ധാരാളം പദ്ധതികളും പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു. എന്നാൽ ഭാര്യമാർക്കായി വ്യത്യസ്തമായ ഒരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് GAIL (INDIA) LTD. GAIL Abha എന്ന പേരിൽ ഒരു ഇക്യുബേഷൻ സെൽ രൂപീകരിച്ചുകൊണ്ടാണ് 30 ആഴ്ച നീണ്ടു നിൽക്കുന്ന 5 തലങ്ങളുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നത്.

GAIL (INDIA) LTD ജീവനക്കാരുടെ ഭാര്യമാർക്ക് അവരുടെ സംരംഭകത്വ കഴിവുകൾ വളർത്തുന്നതിനു വേണ്ടിയും സ്വന്തമായി ഒരു സംരംഭം തുടങ്ങുവാൻ അവരെ സഹായിക്കുന്ന രീതിയിലുള്ള അടിസ്ഥാന വിവരങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഗെയിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്ദീപ് കുമാർ ഗുപ്ത, ഡയറക്ടർ (ഫിനാൻസ്)ദീപക് ഗുപ്ത, ഗെയിലിന്റെ പ്രഥമ വനിത ശകുൻ ഗുപ്ത, ഡയറക്ടർ (പ്രോജക്ട്സ്) ആയുഷ് ഗുപ്ത, ഡയറക്ടർ (എച്ച്ആർ) എന്നിവരുടെയും അവരുടെ ഭാര്യമാരുടെയും സാന്നിധ്യത്തിലാണ് പരിപാടിക്ക് തുടക്കമിട്ടത്.

ഗെയിൽ ജീവനക്കാരുടെ വിദ്യാസമ്പന്നരായ ഭാര്യമാർക്ക് പലപ്പോഴും അവരുടെ കഴിവുകൾ വേണ്ടും വിധം ഉപയോഗിക്കുവാനുള്ള ഒരു അവസരം കിട്ടുന്നില്ല എന്ന കണ്ടെത്തലാണ് ഗെയിൽ ആഭയുടെ പിറവിക്കു കാരണം. ഭാര്യമാർക്ക് അത്തരം അവസരമൊരുക്കുവാനും സംരംഭകത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ട് വരാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് GAIL Abha യുടെ ലക്ഷ്യം. ആദ്യ ആഴ്ചകൾ സംരംഭകത്വ വർക്ക്ഷോപ്പുകളും ബൂട്ട്ക്യാമ്പുകളും ആയിരിക്കും, ഇത് അവരെ ക്രിയാത്മകമായ ആശയങ്ങൾ കണ്ടെത്തുവാനും അവതരിപ്പിക്കുവാനും സഹായിക്കും .

ഇവരുടെ മികച്ച ആശയങ്ങൾ അവതരണങ്ങളിലൂടെ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടും, തുടർന്ന് 21 ആഴ്ച കൊണ്ട് തിരെഞ്ഞെടുത്ത ബിൽഡിംഗ് ആശയങ്ങൾ ബിസിനസ്സിലേക്ക് നയിക്കും. ഈ കാലയളവിൽ, രണ്ടാഴ്ചയിലൊരിക്കൽ ഹാൻഡ് ഹോൾഡിംഗ് സെഷനുകൾ നടത്തുകയും, സീഡ്-ഫണ്ടിംഗ്, സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ, സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് തുടങ്ങിയ സൗകര്യങ്ങൾ എന്നിവയിൽ മെന്റർഷിപ്പും സഹായവും നടത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.