Sections

സ്വയം തൊഴിൽ വായ്പ അറിയാൻ മേളയിൽ അവസരം

Monday, May 19, 2025
Reported By Admin
Self-Employment Loan Assistance at Ente Keralam Expo in Sabarimala

സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതി മേളയിലൂടെ അറിയാം.

സർക്കാരിന്റെ നാലാംവാർഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിലെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്റ്റാളിൽ ശരണ്യ, കൈവല്യ, കെസ്റു, നവജീവൻ തുടങ്ങിയ സ്വയം തൊഴിൽ വായ്പയ്ക്കുള്ള അപേക്ഷയും സംരംഭങ്ങൾക്കുള്ള മാർഗനിർദേശവും വായ്പയും കരിയർ ഗൈഡൻസും ലഭിക്കും.

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, പുതുക്കൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെയ് 22 വരെയാണ് പ്രദർശന വിപണന മേള.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.