- Trending Now:
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ ആരംഭിച്ച എന്റെ കേരളം പ്രദർശന മേളയിൽ കൃഷിവകുപ്പ് ഒരുക്കിയ സ്റ്റാളുകൾ ശ്രദ്ധേയമായി.
തീം പവലിയനിൽ ഒരുക്കിയിരിക്കുന്ന കൃഷി വകുപ്പ് സ്റ്റാളിൽ ഡിജിറ്റൽ അഗ്രികൾച്ചർ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
കൃഷിയിടത്തിൽ ഡ്രോൺ സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനങ്ങൾക്കും അവബോധം സൃഷ്ടിക്കുന്നതിനും, ഡ്രോണുകളുടെ പ്രവർത്തനം അടുത്തറിയുന്നതിനുമായി ലൈവ് പ്രദർശനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉൽപ്പന്നങ്ങളുടെയും മില്ലറ്റ് ഉൽപ്പന്നങ്ങളുടെയും പ്രദർശനവും സ്റ്റാളിലുണ്ട്.
കാർഷിക സേവനങ്ങൾ ലഭിമാക്കുന്ന കതിർ ആപ്പ് , രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക്, കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്ലാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡെസ്ക് എന്നിവയും തീം പവലിയനിൽ സജ്ജീകരിച്ചിട്ടുണ്ട്.
വിളകളിലെ രോഗ കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന പ്ലാന്റ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടർ സേവനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
ഇതിന് പുറമെ 1500 സ്ക്വയർ ഫീറ്റിൽ ജില്ലാ കൃഷിവകുപ്പ് ഒരുക്കിയിരിക്കുന്ന നടീൽ വസ്തുക്കളുടെയും, കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെയും പ്രദർശന വിപണന മേളയും ഒരുക്കിയിട്ടുണ്ട്. പ്രദർശന വിപണനമേള മേയ് 23ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.