ബിസിനസുകാർ പലപ്പോഴും പല ബിസിനസുകളും അന്വേഷിക്കാറുണ്ട്. അങ്ങനെ ചില ബിസിനസുകൾ തുടങ്ങുകയും, പരാജയപ്പെട്ടു പോവുകയും, വേറെ ഒന്ന് ആരംഭിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇതിന്റെ ഫലമായി സമയവും സമ്പത്തും നഷ്ടപ്പെടുകയാണ് ഉണ്ടാകുന്നത്. ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- ഒരു ബിസിനസുകാരന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഇച്ഛാശക്തി. ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ടാണ് പല ബിസിനസുകളിലോട്ടും പോകുന്നത്. ഏത് ബിസിനസാണ് നിങ്ങൾക്ക് യോജിച്ചതെന്ന് വ്യക്തമായി കണ്ടുപിടിക്കുക. അത് കണ്ടുപിടിച്ചു കഴിഞ്ഞാൽ ആ ബിസിനസ്സിൽ അടിയുറച്ചു നിൽക്കുക എന്നതാണ് പ്രധാനം.
- നിങ്ങൾ ആരംഭിക്കുന്ന ഏതൊരു സംരംഭവും അവസാനം വരെ തുടർന്നു കൊണ്ടുപോവുക. ഇടയ്ക്കുവെച്ച് ഇട്ടിട്ടു പോകുന്ന ഒരു സ്വഭാവമുണ്ടാകാതിരിക്കുക. ഇടയ്ക്ക് ചില വീഴ്ചകൾ ഒക്കെ ഉണ്ടാകാം. നിങ്ങൾ പഠിച്ചിട്ടാണ് അത് തുടങ്ങുന്നതെങ്കിൽ ഇടയ്ക്ക് നിർത്തി പോകേണ്ട കാര്യമില്ല.
- ചിലർ മടുപ്പ് തോന്നി നിർത്തി പോകുന്നവരുണ്ട്. അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല. നിങ്ങൾ ആരംഭിക്കുന്ന ഏതൊരു ബിസിനസ് ആണെങ്കിലും അത് അവസാനം വരെ തുടർന്നു പോകാൻ ശ്രദ്ധിക്കണം.
- എത്ര സമയം എടുത്തിട്ടാണെങ്കിലും നിങ്ങൾ പ്രതീക്ഷിക്കുന്നതിനപ്പുറത്തെ ഒരു വിജയം ആ ബിസിനസിന് ഉണ്ടാക്കണം. നിങ്ങളുടെ സ്കില്ലും എഫേർട്ടുമെല്ലാം ബിസിനസിന് വേണ്ടി സമർപ്പിക്കണം. കഴിവിന്റെ പരമാവധി ബിസിനസിൽ കൊടുത്താൽ മാത്രമേ അത് വിജയിക്കുകയുള്ളൂ.
- സാധാരണ ബിസിനസും ശക്തമായ ബിസിനസും തമ്മിലുള്ള വ്യത്യാസം ആണ് സാധാരണ ബിസിനസ് സാധാരണമായി മാത്രമേ ചെയ്യുകയുള്ളൂ. എന്നാൽ ശക്തമായ ബിസിനസ് അങ്ങനെയല്ല ഉദാഹരണമായി ഒരു ഹോട്ടൽ തുടങ്ങുമ്പോൾ ഹോട്ടലിന്റെ വൃത്തി, അട്രാക്റ്റീവ് ഡിസ്പ്ലേ, സ്റ്റാഫുകൾ, ഡ്രസ്സിംഗ്, സ്വഭാവം എന്നിവയിലൊക്കെ എന്തൊക്കെ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് ശക്തമായ ബിസിനസുകളിൽ നോക്കും.
- മറ്റുള്ളവർ ചെയ്യുന്നതുപോലെ ചെയ്യുക എന്നതിലുപരിയായി എത്രാം മാത്രം പുരോഗമനപരമായി ചെയ്യാൻ സാധിക്കും അതൊക്കെ ചെയ്യുക.
- കസ്റ്റമർ വിചാരിക്കുന്നതിനേക്കാൾ അധിക കാര്യം കൊടുക്കുക. ഉദാഹരണമായി നിങ്ങൾ ഒരു ഹോട്ടൽ ബിസിനസാണ് ചെയ്യുന്നതെങ്കിൽ 100 രൂപയ്ക്ക് കഴിക്കുന്ന ഫുഡ് ആണ് വിൽക്കുന്നതെങ്കിൽ കസ്റ്റമർക്ക് കഴിക്കുമ്പോൾ അത് 100 രൂപയ്ക്ക് കൂടുതലുണ്ട് എന്നൊരു തോന്നൽ ഉണ്ടാകാൻ സാധിച്ചാൽ അത് ബിസിനസിന്റെ വിജയമാണ്.
- ഇതുപോലെ തന്നെ കസ്റ്റമർക്ക് പ്രതീക്ഷിതമായി സമ്മാനങ്ങൾ നൽകുക. ഒരു വീട് വയ്ക്കുന്ന കോൺട്രാക്ടർ ആണെങ്കിൽ നിങ്ങൾ താക്കോൽ കൊടുക്കുന്ന സമയത്ത് അവർക്ക് ഒരു ഗാർഡൻ ഒരുക്കി കൊടുക്കുക അവർ പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറം കാര്യങ്ങൾ ചെയ്തു കൊടുക്കുകയാണെങ്കിൽ തീർച്ചയായും ആ ബിസിനസ് വളർന്നുകൊണ്ടിരിക്കും.
ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ബിസിനസിൽ സ്ഥായിയായി നിലനിർത്താൻ സാധിക്കും.
ബിസിനസിലെ അനാവശ്യമായ ചെലവുകൾ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യുവാനും കുറയ്ക്കുവാനും കഴിയും?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.