Sections

മാറ്റങ്ങളെ അംഗീകരിക്കാം; ജീവിതത്തിൽ ഉയർച്ചയും വിജയവും കൈവരിക്കാം

Thursday, Feb 13, 2025
Reported By Soumya
Embracing Change: The Key to Personal Growth and Success

ലോകത്തിൽ എപ്പോഴും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന വാക്യം വളരെ പ്രശസ്തമാണ്. എന്നാൽ ചില കാര്യങ്ങൾ പണ്ടത്തെ പോലെ തന്നെ ഒരു മാറ്റവുമില്ലാതെ തുടരുന്നതായി കാണാൻ സാധിക്കും. മൃഗങ്ങൾ ഇരതേ ടുന്നത് , പക്ഷികൾ കൂടുകൂട്ടുന്നത്, കുരങ്ങന്മാർ വസിക്കുന്നത് തുടങ്ങി ഇവയ്ക്കൊന്നും വല്യ മാറ്റങ്ങൾ വന്നിട്ടില്ല. പക്ഷേ മനുഷ്യന്റെ കാര്യത്തിൽ ഇതൊന്നും ബാധകമല്ല. പണ്ട് ഉണ്ടായിരുന്ന ജീവിത രീതിയല്ല മനുഷ്യനിന്നുള്ളത്. ആഹാരം,വീട്, വാഹനം, വസ്ത്രങ്ങൾ, ജീവിത രീതി തുടങ്ങിയവയിൽ എല്ലാം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതായത് കാലഘട്ടം അനുസരിച്ച് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ചില ആളുകൾക്ക് ഈ മാറ്റങ്ങൾ അവരെ വലിയ ബുദ്ധിമുട്ടിൽ ആക്കുന്നു. അവർ ഈ മാറ്റങ്ങളെ അംഗീകരിക്കാൻ കഴിയാത്ത തരത്തിൽ സംസാരിക്കുമെങ്കിലും സൂക്ഷിച്ചു നോക്കിയാൽ ഇവരിലും മാറ്റങ്ങൾ കാണാം. ഈ സാഹചര്യത്തിൽ മാറ്റങ്ങളെ നമുക്ക് എങ്ങനെ നോക്കി കാണാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

മാറ്റങ്ങൾ പ്രകൃതിദത്തമായ കാര്യമാണ്

സാഹചര്യം അനുസരിച്ച് മാറുന്നവരാണ് മനുഷ്യർ. ഉദാഹരണമായി കുട്ടിക്കാലത്ത് ഒരാൾക്ക് ലക്ഷ്യം കളിപ്പാട്ടങ്ങൾ നേടുന്നതോ, ഭക്ഷണം കഴിക്കുന്നതോ ആകാം. യുവാവ് ആകുന്ന സമയത്ത് അത് വിവാഹമോ, സമ്പത്തോ,വീടോ, വാഹനങ്ങളോ പോലുള്ള കാര്യങ്ങളിലായിരിക്കാം ശ്രദ്ധിക്കുന്നത്. പ്രായമാകുന്ന സമയത്ത് ആരോഗ്യ കാര്യങ്ങളിലായിരിക്കും കൂടുതൽ ശ്രദ്ധ.

മാറ്റത്തെ ഉൾക്കൊള്ളാനുള്ള ധൈര്യം സംഭരിക്കുക

മാറുവാൻ വേണ്ടിയുള്ള ധൈര്യം ഉണ്ടാകണം.പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങളെ സ്വീകരിക്കുക. ഉദാഹരണമായി നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് വേണ്ടി ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരാൻ ശ്രമിക്കണം. ഉദാഹരണമായി രാവിലെ എണീക്കുക എന്നുള്ളത് ജീവിത വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ രാവിലെ എണീക്കുക എന്ന സ്വഭാവം നേടാൻ വേണ്ടിയിട്ട് ധൈര്യം ആവശ്യമാണ്. മടി,നീട്ടി വയ്ക്കൽ എന്നീ സ്വഭാവം കൊണ്ട് രാവിലെ എണീക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ആ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ധൈര്യം സംഭരിച്ചാൽ മാത്രമേ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളു.

മാറ്റങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക

ജീവിതത്തിൽ വിജയിച്ച ആളുകൾക്ക് പോസിറ്റീവ് മാറ്റങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ നെഗറ്റീവ് ആയ മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കും. ഉദാഹരണമായി മടിപിടിച്ച് ജീവിക്കുന്ന ആളുകൾക്ക് അവരുടെ കഴിവുകൾ കുറഞ്ഞു വരും. അമിതമായി ഭക്ഷണം കഴിക്കുന്ന വ്യായാമ ശീലം ഇല്ലാത്ത ആളുകൾക്ക് അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഒരു മനുഷ്യന് മാറ്റം ഉണ്ടാകുമ്പോൾ രണ്ടു കാര്യങ്ങൾ സംഭവിക്കും അമ്പരപ്പും, കൗതുകവും. അമ്പരപ്പിനെകാളും കൗതുകം ഉണ്ടാകുന്ന ആളുകൾക്ക് മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയും. തുടർന്ന് അവ അവരെ പ്രചോദിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് മാറ്റങ്ങളെ അമ്പരപ്പോടെ കാണുന്നതിനു പകരം കൗതുകത്തോടെ കാണാൻ ശ്രമിക്കണം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.