Sections

ട്വിറ്ററിനെ നയിക്കുന്നത് ബുദ്ധിമുട്ടാണ്, ആളെ കണ്ടെത്തിയാൽ വിൽക്കുമെന്ന് ഇലോൺ മസ്‌ക്

Wednesday, Apr 12, 2023
Reported By admin
twitter

ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം നിരവധി മാറ്റങ്ങൾ ട്വിറ്ററിൽ വരുത്തിയിട്ടുണ്ട്


ട്വിറ്ററിനെ നയിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സിഇഒ ഇലോൺ മസ്ക്. ഒരു ആശയവിനിമയ ഉപകരണമെന്ന നിലയിൽ പ്ലാറ്റ്ഫോമിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കി തന്നെയാണ് താൻ പ്ലാറ്റ്ഫോം വാങ്ങിയതെന്ന് ഇലോൺ മസ്ക് പറഞ്ഞു. ഒക്ടോബറിൽ 44 ബില്യൺ ഡോളറിന് കമ്പനിയെ ഏറ്റെടുത്തതിന് ശേഷം താൻ അഭിമുഖീകരിച്ച വെല്ലുവിളികൾ വലുതാണെന്നും തന്റെ ട്വിറ്ററിലെ അനുഭവം വളരെ വേദനാജനകമാണെന്നും ശരിയായ ആളെ കണ്ടെത്തിയാൽ കമ്പനി വിൽക്കാൻ തയ്യാറാണെന്നും മസ്ക് പറഞ്ഞു.

ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം നിരവധി മാറ്റങ്ങൾ ട്വിറ്ററിൽ വരുത്തിയിട്ടുണ്ട്. അടുത്തിടെ, സാൻ ഫ്രാൻസിസ്കോയിലെ കമ്പനിയുടെ ആസ്ഥാനത്തിന് പുറത്ത് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിന്റെ പേരിൽ നിന്നും ഒരു അക്ഷരം എടുത്തു കളഞ്ഞിരുന്നു. ട്വിറ്റർ എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡിൽ നിന്നും ഡബ്ല്യു എന്ന അക്ഷരം എടുത്തു മാറ്റിയ നിലയിലാണ് ഉള്ളത്.

ട്വിറ്റർ എന്നതിന് പകരം ഇപ്പോൾ ഇത് ടിറ്റർ എന്നാണ് വായിക്കപ്പെടുന്നത്. ഈ ആഴ്ച ആദ്യം ട്വിറ്ററിന്റെ ലോഗോ ആയ നീല പക്ഷിയെ മാറ്റി. ഡോഗ് കോയിന്റെ നായയുടെ ചിത്രം സ്ഥാപിച്ചിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും പക്ഷിയുടെ ലോഗോ തിരിച്ചെത്തി.

ഏപ്രിൽ നാലിനാണ് സിഇഒ ഇലോൺ മസ്ക് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തിയത്. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേർഡ് ലോഗോ മാറ്റി നായയുടെ ('ഡോഗ് മീം) ചിത്രമാണ് നൽകിയത്. ഡോഗ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്. ഇലോൺ മാസ്കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ. ഷിബ ഇനു എന്ന നായ ഇന്റർനെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ. മസ്ക് തലവനായ ടെസ്ല ഇൻകോർപ്പറേഷനിൽ ചരക്കുകൾക്കുള്ള പണമായി സ്വീകരിച്ച കറൻസിയാണ് ഡോഗ്കോയിൻ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.