- Trending Now:
ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക് കമ്പനി ഓരോ ദിവസവും 4 മില്യണ്‍ ഡോളറിലധികം നഷ്ടം നേരിടുകയാണെന്നും ഇതല്ലാതെ മറ്റൊരു വഴി ഇല്ലെന്നുമായിരുന്നു മസ്‌കിന്റെ പ്രതികരണം. ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം മൂന്ന് മാസത്തെ ശമ്പളം പരിഹാരമായി നല്‍കിയതായും മസ്‌ക് വ്യക്തമാക്കി.
സ്വര്‍ണ എക്സ്ചേഞ്ച് സംവിധാനവുമായി സെബി; ഇനി ഓഹരി പോലെ തന്നെ
... Read More
ട്വിറ്ററിലെ 7500 ജീവനക്കാരില്‍ പകുതിയോളം പേര്‍ക്കും ജോലി നഷ്ടമായെന്നാണ് വിവരം. എന്നാല്‍ എത്രപേരെ പിരിച്ചുവിട്ടു എന്നത് സംബന്ധിച്ച് ട്വിറ്റര്‍ വ്യക്തത വരുത്തിയിട്ടില്ല.ട്വിറ്റര്‍ ഇന്ത്യയിലെ ഭൂരിഭാഗം പേര്‍ക്കും ജോലി നഷ്ടമായതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ ട്വിറ്ററിന് 230നും 250നും ഇടയില്‍ ജീവനക്കാരുണ്ടായിരുന്നു.അതില്‍ പത്തില്‍ താഴെ ആളുകളെ മാത്രമേ കമ്പനി നിലനിര്‍ത്തിയിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടോപ് 20 ഓഹരികളില്‍ നിന്ന് ഫെയ്സ്ബുക്ക് പുറത്ത്; നഷ്ടം 677 ബില്യണ്‍ ഡോളര്‍
... Read More
ബംഗളുരു, ഗുരുഗ്രാം,മുംബൈ എന്നിവിടങ്ങളിലായി മൂന്ന് ഓഫീസുകളാണ് ട്വിറ്ററിന് ഇന്ത്യയിലുള്ളത്.23.6 ദശലക്ഷം ഉപഭോക്താക്കളുമായി കമ്പനിയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണി കൂടിയാണ് ഇന്ത്യ. മസ്‌കിന്റെ ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയിലെ ഡെവലപേഴ്‌സിന് ട്വിറ്ററിലെ ജീവനക്കാരെ നിയന്ത്രിക്കാനുള്ള ചുമതല നല്‍കിയതായാണ് വിവരം.
44 ബില്യണ്‍ ഡോളറിനാണ് ട്വിറ്ററിനെ മസ്‌കിന്റെ ഏറ്റെടുത്തത്. ഓഹരി ഒന്നിന് 52.75 ഡോളര്‍ നിരക്കിലായിരുന്നു ഇടപാട്. ട്വിറ്ററിന് അധിക വിലയാണ് നല്‍കുന്നതെന്ന് ഇടപാട് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.