Sections

ടോപ് 20 ഓഹരികളില്‍ നിന്ന് ഫെയ്‌സ്ബുക്ക് പുറത്ത്; നഷ്ടം 677 ബില്യണ്‍ ഡോളര്‍

Friday, Oct 28, 2022
Reported By admin
Meta

ഈ വര്‍ഷം ഇതുവരെ മൂല്യത്തില്‍ ഉണ്ടായത് 677 ബില്യണ്‍ ഡോളറിന്റെ ഇടിവ്

 

ഫെയ്‌സ്ബുക്ക് കമ്പനിയായ മെറ്റയ്ക്കും സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനും നേരിട്ടിരിക്കുന്നത് വലിയ തിരിച്ചടി. ഈ വര്‍ഷം തുടങ്ങുമ്പോള്‍ വിപണി മൂല്യത്തില്‍ ലോകത്ത് ആറാമനായിരുന്നു മെറ്റ. ഇപ്പോള്‍ ലോകത്തെ ആദ്യ ഇരുപതില്‍ പോലും കമ്പനിക്ക് സ്ഥാനമില്ല. 900 ബില്യണിന് മുകളില്‍ വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം വെറും 263.22 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ഇതുവരെ മൂല്യത്തില്‍ ഉണ്ടായത് 677 ബില്യണ്‍ ഡോളറിന്റെ ഇടിവ്.


10 മാസം കൊണ്ട് 70 ശതമാനത്തിലധികം ഇടിഞ്ഞ മെറ്റ ഓഹരികളുടെ ഇപ്പോഴത്തെ വില 97.94 ഡോളറാണ്. വിപണി മൂല്യത്തിന്റെ കണക്കില്‍ ഇപ്പോള്‍ ഇരുപത്തിയാറാമതാണ് ഫെയ്‌സ്ബുക്ക്. സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്‌സ് സ്വപ്‌നങ്ങളില്‍ വിശ്വാസമില്ലാത്ത നിക്ഷേപകര്‍ ഓഹരികള്‍ ഉപേക്ഷിക്കുകയാണ്.ജൂലൈ ഓഗസ്റ്റ് മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ച ലാഭം നേടാനാകാത്തതും വില്‍പ്പനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

മൂന്നാം പാദത്തില്‍ 27.7 ബില്യണ്‍ ഡോളറാണ് മെറ്റയുടെ വരുമാനം. മുന്‍വര്‍ഷം ഇക്കാലയളവില്‍ 29 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടിയിരുന്നു. അറ്റാദായം 52 ശശതമാനം ഇടിഞ്ഞതോടെ 4.4 ബില്യണ്‍ ഡോളറിലെത്തി.അതേസമയം കമ്പനിയുടെ ചെലവ് 19 ശതമാനം ഉയര്‍ന്നു.

ഓഗ്മെന്റ് റിയാലിറ്റി, ന്യൂറല്‍ ഇന്റര്‍ഫേസ് എന്നീ മേഖലകളിലും നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്ന് സക്കര്‍ബര്‍ഗ് പറയുന്നു
.അഞ്ച്-10 വര്‍ഷം കൊണ്ട് കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് സക്കര്‍ ബര്‍ഗിന്റെ നിരീക്ഷണം.ആപ്പിള്‍, സൗദി അരാംകോ, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ്(ഗൂഗിള്‍), ആമസോണ്‍ എന്നിവയാണ് നിലവില്‍ വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് കമ്പനികള്‍


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.