Sections

ഇലക്ട്രിക് കാറുകളുടെ ഫ്‌ലാഗ് ഓഫ്  ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു

Tuesday, Aug 03, 2021
Reported By Admin
electric car

സ്ഥാപനങ്ങള്‍ക്ക്  കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആയി

 

 അനെര്‍ട്ട് ജി എസ് ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്‌ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. തിരുവനന്തപുരം , കവടിയാര്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ വൈദ്യുത വകുപ്പ് മന്ത്രി   ശ്രീ കെ കൃഷ്ണന്‍കുട്ടി, വി.കെ പ്രശാന്ത് എംഎല്‍ എയുടെ സാന്നിധ്യത്തില്‍ വാഹനങ്ങളുടെ താക്കോല്‍ കൈമാറി . ജി എസ്  ടി സ്‌പെഷ്യല്‍ കമ്മിഷണര്‍ ഡോ എസ്  കാര്‍ത്തികേയന്‍, അനെര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വെളുരി ഐ എഫ് എസ്,ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ അനീഷ് എസ് പ്രസാദ്,ടെക്നിക്കല്‍ മാനേജര്‍ ജെ.മനോഹരന്‍   തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഇതോടെ  അനെര്‍ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്  കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആയി.

അനെര്‍ട്ട് മുഖേന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ലീസിന് നല്‍കുന്ന പദ്ധതിയാണിത്. ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങള്‍ ഇതിനോടകം തന്നെ നിരത്തുകളില്‍ എത്തിക്കുവാന്‍ അനെര്‍ട്ടിന് സാധിച്ചു. കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേര്‍ന്നാണ്  പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്പൂര്‍ണമായി ഇലക്ട്രിക് വാഹന നയം ഗവണ്‍മെന്റ് തലത്തില്‍ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതോടൊപ്പം വ്യവസായ വകുപ്പ്, സാംസ്‌കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, യുവജനകമ്മീഷന്‍, വാട്ടര്‍ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകള്‍ നിലവില്‍ ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.