Sections

പ്രശാന്ത് കുമാർ ബാനർജിയ്ക്ക് ഏകാ മൊബിലിറ്റി ഗ്രൂപ്പ് ഹെഡ് പദവി

Saturday, Aug 08, 2026
Reported By Admin
EKA Mobility Appoints Prashant Banerjee as Group Head

പൂനെ: പ്രമുഖ ഇന്ത്യൻ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന നിർമാതാക്കളായ ഏകാ മൊബിലിറ്റി, പ്രശാന്ത് കുമാർ ബാനർജിയെ ഗ്രൂപ്പ് ഹെഡ് - ഗവൺമെന്റ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് ആയി നിയമിച്ചു. സർക്കാർ ബന്ധങ്ങൾ, കോർപ്പറേറ്റ് അഫയേഴ്സ്, പബ്ലിക് പോളിസി, സിഎസ്ആർ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകും.

ഓട്ടോമൊബൈൽ മേഖലയിലെ 36 വർഷത്തിലേറെ അനുഭവമുള്ള ബാനർജി, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സ്, ജാഗ്വർ ലാൻഡ് റോവർ, ഡേവൂ മോട്ടോഴ്സ്, ടൊയോട്ട, ഐഐടി ബോംബെ എന്നിവയിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

യുഎൻഇസിഇ ഡബ്ള്യൂ പി .29 ഫോറങ്ങളിൽ 2003 മുതൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അദ്ദേഹം, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ പ്രതിനിധിയായി വാഹന നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട ജിആർഎസ്ജിയുടെ അധ്യക്ഷനുമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.