Sections

ബിസിനസിന്റെ ഉയർച്ചയ്ക്കായി സ്റ്റാഫുകളെയും സമൂഹത്തെയും ഒന്നിച്ചുകൊണ്ടുപോകാൻ സഹായിക്കുന്ന 8 സ്‌റ്റെപ്പുകൾ

Monday, Oct 02, 2023
Reported By Soumya
Business Growth

ഒരു ബിസിനസുകാരൻ സാധാരണ ആളുകളെ പോലെ പ്രവർത്തിച്ചാൽ ഒരിക്കലും അവരുടെ ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. വ്യത്യസ്തമായ സ്ട്രാറ്റജികൾ അയാളുടെ ജീവിതത്തിലും ബിസിനസിലും തീർച്ചയായും കൊണ്ടുവരണം. നിങ്ങൾ മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിവുള്ള ഒരാളായി തീർന്നാൽ മാത്രമേ നിങ്ങളുടെ കാര്യങ്ങൾ ഉയർച്ചയിലേക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ഒരു ബിസിനസുകാരനെ സംബന്ധിച്ച് നിങ്ങളുടെ ഒപ്പമുള്ള സ്റ്റാഫ്, അതുപോലെതന്നെ മറ്റ് സമൂഹം എന്നിവയെല്ലാം ഒരുമിച്ച് കൊണ്ടുപോകാനുള്ള ഒരു പാഠവവും ഉണ്ടാകണം. ഇതിന് ഉപകരിക്കുന്ന 8 പ്രധാനപ്പെട്ട സ്റ്റെപ്പുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നിങ്ങൾ എപ്പോഴും നല്ല കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ള അനാവശ്യ കാര്യങ്ങൾ ശ്രദ്ധിച്ച് സമയം പാഴാക്കാതിരിക്കുക. ബിസിനസ് ചെയ്യുന്നവർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ബിസിനസിലും പിന്നെ കുടുംബത്തിലുമാണ്. പൊളിറ്റിക്കൽ അല്ലെങ്കിൽ മറ്റു ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധിച്ചാൽ നിങ്ങളുടെ സമയം പാഴാക്കും.
  • ഉടൻ പ്രവർത്തിക്കുക. ഒരു നല്ല പ്രോജക്ട് നിങ്ങളുടെ കയ്യിൽ കിട്ടി, ചെയ്യാൻ തീരുമാനിച്ചാൽ പിന്നെ അമാന്തിക്കേണ്ട കാര്യമില്ല ഉടൻ തന്നെ വളരെ ശക്തമായി പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടാകണം.
  • എപ്പോഴും നന്ദിയുള്ളവരാകണം. നിങ്ങളുടെ സ്റ്റാഫിനോട്, കസ്റ്റമറിനോട്, പ്രകൃതിയോട് എപ്പോഴും കൃതജ്ഞത മനോഭാവം ഉണ്ടാകണം. കൃതജ്ഞത മനോഭാവം വളരെ പോസിറ്റീവായ ചിന്താഗതിയാണ്.
  • എപ്പോഴും അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുക. നിങ്ങൾ പഠിച്ചതിൽ നിന്നും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുക. ഒരിക്കലും അവസാനിക്കാത്ത കാര്യമാണ് പഠനം എന്ന് പറയുന്നത്.
  • ആത്മവിശ്വാസം വർധിപ്പിക്കുക. എപ്പോഴും നിലവാരമുള്ള ആൾക്കാരുമായി കൂട്ടു കൂടുക, നല്ല പുസ്തകങ്ങൾ വായിക്കുക, എപ്പോഴും പോസിറ്റീവായി ഇരിക്കാൻ വേണ്ടി ശ്രമിക്കുക ഇതൊക്കെ നിങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്ന കാര്യങ്ങളാണ്.
  • ദുസ്വാധീനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. നിങ്ങൾ വളരെ മോശമായ ആൾക്കാരിൽ നിന്ന് പരിപൂർണ്ണമായും മാറി നിൽക്കുക. എപ്പോഴും പ്രശ്നമുണ്ടാക്കുന്ന സംഭവമാണ് ദുസ്വാധീനത. അറിയാതെ പലപ്പോഴും എല്ലാരും സ്വാധീനങ്ങളിൽ വന്ന് വീഴാറുണ്ട്. ദുസ്വാധീനം നിങ്ങളുടെ കഴിവ് നശിപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ബിസിനസുകാർ വളരെയധികം ശ്രദ്ധിക്കണം. ഒരു ബിസിനസ് വിജയിച്ചാൽ നിങ്ങൾക്ക് ചുറ്റും നശിപ്പിക്കാൻ വേണ്ടി കുറെ ആളുകൾ എത്താം. അത്തരം ആൾക്കാരിൽ നിന്ന് പരിപൂർണ്ണമായി മാറി നിൽക്കുക.
  • നിങ്ങൾ ചെയ്യുന്ന ബിസിനസ് സന്തോഷത്തോടെ ഇഷ്ടത്തോടുകൂടിയും ചെയ്യുക. ബിസിനസ് ഇഷ്ടപ്പെട്ട് ചെയ്താൽ മാത്രമേ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ബിസിനസിനോട് ആദ്യം ഉണ്ടാകുന്ന സ്നേഹം ചിലർക്ക് കുറച്ചു കഴിയുമ്പോൾ നഷ്ടപ്പെടാറുണ്ട്. അതോടുകൂടി അവന്റെ ബിസിനസ്സിൽ പരാജയം സംഭവിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും നിങ്ങൾ ചെയ്യുന്ന ബിസിനസിനെ ഇഷ്ടപ്പെട്ടു കൊണ്ട് തന്നെ ചെയ്യുക.
  • എല്ലാ ദിവസവും ശുഭകരമായ പ്രവർത്തികളിലൂടെ ആരംഭിക്കുക. ജീവിതത്തിൽ ഒരു ക്രമം ഉണ്ടാകണം രാവിലെ എത്ര മണിക്ക് എണീക്കും ഇന്ന കാര്യങ്ങൾ ചെയ്യണം ഇതിനൊക്കെ ടൈം മാനേജ്മെന്റ്,മണി മാനേജ്മെന്റ് എല്ലാ കാര്യങ്ങളും പരിപൂർണ്ണമായി ഒരാൾ ചെയ്യേണ്ടതാണ്.

ഈ എട്ടു കാര്യങ്ങളിലും ബിസിനസുകാരൻ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കണം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.