Sections

ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഇ-കൊമേഴ്‌സ് സ്ഥാപനം

Sunday, Mar 27, 2022
Reported By admin
ecommerce

ഇനി ഒറ്റ ക്ലിക്കിലൂടെ വാങ്ങുന്നയാളുടെയും വില്‍പ്പനക്കാരുടെയും ഇന്റര്‍ഫേസുകള്‍ക്കിടയില്‍ ടോഗിള്‍ ചെയ്യാം
 
Meesho ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത... ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമായി ഇന്റഗ്രേറ്റഡ് ഇ-കൊമേഴ്സ് Mobile App മീഷോ പുറത്തിറക്കി. ഇനി ഒറ്റ ക്ലിക്കിലൂടെ വാങ്ങുന്നയാളുടെയും വില്‍പ്പനക്കാരുടെയും ഇന്റര്‍ഫേസുകള്‍ക്കിടയില്‍ ടോഗിള്‍ ചെയ്യാം.രാജ്യത്തെ ചെറുകിട ബിസിനസ്സുകളുടെ ഡിജിറ്റലൈസേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ മീഷോ ലോഞ്ച് ചെയ്തത്.
 
ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ അവതരിപ്പിച്ച ആപ്പിലെ ഒന്നിലധികം ഫീച്ചറുകളിലേക്ക് ആക്സസ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. മുന്‍പ് വെബ് വേര്‍ഷനില്‍ മാത്രം ഉണ്ടായിരുന്ന ഈ അധികസേവനങ്ങള്‍ സെല്ലര്‍മാര്‍ക്ക്, മെച്ചപ്പെട്ട ഇ-കൊമേഴ്സ് അനുഭവം നല്‍കുമെന്നാണ് വിലയിരുത്തുന്നത്. ഓര്‍ഡര്‍ പ്രോസസ്സിംഗ്, പേയ്മെന്റ് ട്രാക്കിംഗ്, ഇന്‍വെന്ററി മാനേജ്മെന്റ്, സെല്ലര്‍ സപ്പോര്‍ട്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ പ്രോഡക്ട് കാറ്റലോഗ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യല്‍, പരസ്യങ്ങള്‍, എന്നിവയ്ക്കൊപ്പം മീഷോയുടെ പ്രൈസ് - പ്രോഡക്ട് റെക്കമെന്റേഷന്‍ ടൂളുകളിലേക്കും പൂര്‍ണ്ണമായ ആക്സസ്സ് ഉറപ്പാക്കുന്ന സപ്പോര്‍ട്ട് ഫീച്ചറുകളും ആപ്പിലുണ്ടാകുമെന്നാണ് സൂചന.പുതിയ മാറ്റങ്ങള്‍ വന്നെങ്കിലും, ഇപ്പോഴും Google Play Store-ല്‍ കംപ്രസ് ചെയ്ത Android ആപ്പിന്റെ വലുപ്പം ഏകദേശം 15 MB ആണ്.

പുതിയ സംവിധാനം, മീഷോ പ്ലാറ്റ്ഫോമിലെ 4 ലക്ഷത്തിലധികം വില്‍പ്പനക്കാര്‍ക്ക് പ്രയോജനപ്രദമാകുമെന്ന് മീഷോ അവകാശപ്പെടുന്നു. മുന്‍പുണ്ടായിരുന്ന ആപ്ലിക്കേഷന്‍ അനുസരിച്ച് ഭൂരിഭാഗം മീഷോ വില്‍പ്പനക്കാര്‍ക്കും ഡെസ്‌ക്ടോപ്പുകളിലും ലാപ്ടോപ്പുകളിലും പ്രവര്‍ത്തനം സാധ്യമായിരുന്നില്ല. ആ പ്രശ്‌നമാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നതെന്ന് മീഷോ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍, Kirti Varun Avasarala പറയുന്നു.
 
 
ഈ മൊബൈല്‍ ഫസ്റ്റ് അപ്രോച്ചിലൂടെ മീഷോ സെല്ലേഴ്‌സിന് മികച്ച അനുഭവം നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്. ഈ മാസമാദ്യം മീഷോ സെല്ലേഴ്‌സിനായി സീറോ പെനാല്‍റ്റി, 7ഡേ പേയ്‌മെന്റുകള്‍ എന്നീ പേരുകളില്‍ പുതിയ രണ്ട് സംരംഭങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഓര്‍ഡറുകള്‍ സ്വയം റദ്ദാക്കിയാലും വില്‍പ്പനക്കാര്‍ക്ക് പിഴ ഈടാക്കില്ല, ആ വില്‍പ്പനക്കാര്‍ക്ക് വേഗത്തില്‍ പണം കൈമാറും തുടങ്ങിയവയാണ് ഇതുവഴിയുള്ള നേട്ടങ്ങള്‍.
 
കഴിഞ്ഞ രണ്ടുവര്‍ഷമായി സെല്ലേഴ്‌സിന്റെ ഡിജിറ്റല്‍വല്‍ക്കരണത്തിനായി നയങ്ങളില്‍ നിരവധി മാറ്റങ്ങളാണ് മീഷോ വരുത്തിയത്. 2021 ജൂലൈയില്‍ നടപ്പാക്കിയ 0% കമ്മീഷന്‍ ഇവയില്‍ ആദ്യത്തേത്തായിരുന്നു. 2015-ല്‍ Sanjeev Barnwal, Vidit Aatrey, എന്നിവര്‍ ചേര്‍ന്നാണ് മീഷോ സ്ഥാപിച്ചത്. നിലവില്‍, 700 ലധികം കാറ്റഗറികളില്‍ SMB-കള്‍, MSME-കള്‍, വ്യക്തിഗത സംരംഭകര്‍ എന്നിവര്‍ പ്ലാറ്റ്‌ഫോമിലുണ്ട്.
 
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.