- Trending Now:
ന്യൂഡൽഹി: രാജ്യത്തെ ഗ്രാമങ്ങളെ കാർബൺ രഹിതമാക്കാൻ 'സംഭവ് ഹേ' എന്ന പേരിൽ ഇബിജി ഫൗണ്ടേഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 50 ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിക്കായി 30 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. തെലങ്കാനയിലെ ചാർല തണ്ടയിലാണ് പദ്ധതിക്ക് തുടക്കമായത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഗ്രാമങ്ങളെ പൂർണ്ണമായും കാർബൺ രഹിതമാക്കുകയാണ് ലക്ഷ്യം. ശാസ്ത്രീയമായ മാലിന്യ സംസ്കരണം, ജലസംരക്ഷണം, വനവൽക്കരണം എന്നിവയിലൂടെ ആദ്യ വർഷം തന്നെ കാർബൺ പുറന്തള്ളൽ 20% വരെ കുറയ്ക്കും. രണ്ടാം വർഷം 150 ഗ്രാമങ്ങളിലേക്കും തുടർന്ന് 750 ഗ്രാമങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഇബിജി ഗ്രൂപ്പ് ചെയർമാൻ ഡോ. ഇർഫാൻ ഖാൻ അറിയിച്ചു. പരിസ്ഥിതി സൗഹൃദ ഗ്രാമങ്ങളുടെ മാതൃക രാജ്യമെമ്പാടും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.