Sections

ഇബിജി ഗ്രൂപ്പിന്റെ 'ചിൽഡ്രൻ ഓഫ് ലൈഫ്' ദൗത്യത്തിന് തുടക്കമായി; കേരളത്തിൽ തിരുവനന്തപുരത്ത്

Saturday, Nov 15, 2025
Reported By Admin
EBG Group Launches ‘Children of Life’ Mission on Children’s Day

ഹൈദരാബാദ്: ശിശുദിനത്തോടനുബന്ധിച്ച് ഇബിജി ഗ്രൂപ്പ്, 'ചിൽഡ്രൻ ഓഫ് ലൈഫ്' സാമൂഹിക ക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ചു. 2030-ഓടെ ഒരു ലക്ഷം കുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, അഞ്ച് വർഷത്തിനുള്ളിൽ 60 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിതാലി രാജ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ദൗത്യം ഉദ്ഘാടനം ചെയ്തു.

ആദ്യ ഘട്ടത്തിൽ തെലങ്കാനയിലെ ഹൈദരാബാദ്, വനപർത്തി എന്നീ ജില്ലകളിലും കേരളത്തിൽ തിരുവനന്തപുരത്തുമാണ് പദ്ധതി നടപ്പിലാക്കുക.

അടുത്ത 12 മാസത്തിനുള്ളിൽ 12 കോടി രൂപ ചെലവിൽ 15 ലക്ഷം ഭക്ഷണം, 200 വീടുകളുടെ അറ്റകുറ്റപ്പണികൾ, 9,000 ഡിഗ്നിറ്റി കിറ്റുകൾ (വസ്ത്രങ്ങൾ, പാദരക്ഷകൾ ഉൾപ്പെടെ), 12,000 ഹെൽത്ത് ചെക്കപ്പ് ആരോഗ്യ പരിശോധനകൾ, 15 പഠനമുറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

ഇബിജി ഗ്രൂപ്പ് ചെയർമാൻ ഡോ. ഇർഫാൻ ഖാൻ പറഞ്ഞു, 'ആഹാരം, പാർപ്പിടം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നീ ആറ് അടിസ്ഥാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.'


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.