- Trending Now:
കേര കര്‍ഷകര്‍ക്ക് വളരെ എളുപ്പത്തില്‍ തെങ്ങ് കൃഷിയെ കുറിച്ചുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുവാന്‍ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണ് ഇ-കല്‍പ. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കര്‍ഷകര്‍ക്ക് തെങ്ങ്, കവുങ്ങ്, കൊക്കോ എന്നീ വിളകളുടെ പരിപാലന രീതികള്‍, വിജ്ഞാന ശകലങ്ങള്‍, ഇടവിളകളുടെ അടിസ്ഥാന വിവരങ്ങള്‍ തുടങ്ങിയവ ഈ മൊബൈല്‍ അപ്ലിക്കേഷന്‍ സൗജന്യമായി ലഭ്യമാകുന്നു. കൂടാതെ കൃഷിയിടങ്ങളില്‍ നിന്ന് പ്രസ്തുത വിളകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ ഫോട്ടോ നേരിട്ട് ശാസ്ത്രജ്ഞര്‍ക്ക് അയച്ചാല്‍ പരിഹാരങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനവുമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്.
എല്ലാവര്‍ക്കും സൗജന്യമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇ-കല്‍പ എന്ന് ടൈപ്പ് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഓഫ് ലൈനായി വിവരങ്ങള്‍ ലഭ്യമാകും. നമുക്ക് ഏതുഭാഷയില്‍ വേണമെങ്കിലും വിവരങ്ങള്‍ അറിയാം. തെങ്ങിന്റെ രോഗങ്ങളും പരിപാലനമുറകളും,വിളവെടുപ്പിനും സംസ്‌കരണത്തിനുള്ള യന്ത്രങ്ങള്‍, വിവിധയിനങ്ങള്‍ വളപ്രയോഗ രീതികള്‍, തെങ്ങ് അധിഷ്ഠിത കൂണ്‍ കൃഷി, പുഷ്പ കൃഷി, ജൈവകൃഷി രീതികള്‍, കീടങ്ങള്‍, നിയന്ത്രണവിധികള്‍, ഗുണമേന്മയുള്ള തെങ്ങിന്‍ തൈ ഉത്പാദനം, തെങ്ങ് അധിഷ്ഠിത വിള സമ്പ്രദായങ്ങള്‍, തെങ്ങിന്‍തോപ്പിലെ മണ്ണ് - ജല സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കര്‍ഷകരും വിജ്ഞാന വ്യാപന പ്രവര്‍ത്തകരും ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തെങ്ങ് ഒരിക്കലും ചതിക്കില്ല കണ്മുന്നില് അനന്തമായ സാധ്യതകള്‍... Read More
കര്‍ഷകര്‍ക്ക് തെങ്ങുകൃഷിയില്‍ പ്രശ്‌നങ്ങള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രജ്ഞരില്‍ നിന്നും നേരിട്ട് ലഭ്യമാക്കുവാന്‍ ഈ ആപ്ലിക്കേഷന്‍ സഹായകമാണ്. കൃഷിയിടത്തില്‍ നിന്ന് അതാതു സമയം തന്നെ സന്ദേശങ്ങള്‍ സി പി സി ആര്‍ ഐയില്‍ ലഭ്യമാക്കാനും ഉപദേശ നിര്‍ദേശങ്ങള്‍ തിരികെ ലഭ്യമാക്കാനും കഴിയുന്ന രീതിയിലുള്ള വിവരസാങ്കേതികവിദ്യ ആണ് ഇതില്‍ പ്രാപ്തമാക്കുന്നത്. കൂടാതെ ആപ്പിലുള്ള ഇന്‍പുട് കാല്‍ക്കുലേറ്റര്‍ വിവിധ പ്രായത്തിലുള്ള തെങ്ങുകളുടെ വളങ്ങള്‍ എളുപ്പത്തില്‍ കണക്ക് കൂട്ടാന്‍ കര്‍ഷകരെ സഹായിക്കുന്നു. ഇത് സ്പര്‍ശിക്കുമ്പോള്‍ തുടങ്ങുന്ന വിന്‍ഡോയില്‍ അതാത് പുരയിടത്തിലെ ഒരു വര്‍ഷത്തില്‍ പ്രായമുള്ള തൈ തെങ്ങുകള്‍, നട്ട് ഒരു വര്‍ഷം കഴിഞ്ഞവ, രണ്ടുവര്‍ഷം കഴിഞ്ഞവ, മൂന്നുവര്‍ഷം/ അല്ലെങ്കില്‍ അതിന് മുകളിലുള്ള തെങ്ങുകളുടെ എണ്ണം ടൈപ്പ് ചെയ്താല്‍ next എന്ന ഓപ്ഷനില്‍ സ്പര്‍ശിച്ചാല്‍ അതാത് വിളകള്‍ക്ക് വേണ്ട വളങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ഇതുകൂടാതെ വളപ്രയോഗ രീതികളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി നല്‍കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.