- Trending Now:
നിങ്ങള്‍ക്കും ലക്ഷാധിപതിയാകാനുള്ള ഈ സുവര്‍ണാവസരത്തെ കുറിച്ച് അറിയാം
ഈ നമ്പറുള്ള നോട്ടുകള്‍ കൈവശമുണ്ടെങ്കില്‍ വീട്ടിലിരുന്ന് ലക്ഷാധിപതിയാകാന്‍ അവസരം. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ലക്ഷാധിപതിയാകാനുള്ള ഈ സുവര്‍ണാവസരത്തെ കുറിച്ച് അറിയാം. മറ്റൊന്നുമല്ല നിങ്ങളൊന്ന് പേഴ്‌സ് പരിശോധിച്ചാല്‍ മതി. ലക്ഷങ്ങള്‍ തേടി വരാനുള്ള മാര്‍ഗം അതില്‍ത്തന്നെയുണ്ട്. ഇനിയും കാര്യം പിടികിട്ടാത്തവര്‍ക്കായി വിശദീകരിക്കാം. കറന്‍സി നോട്ടുകളും നാണയങ്ങളും ശേഖരിക്കുന്നവര്‍ അന്വേഷിക്കുന്ന ആ നോട്ടുകള്‍ നിങ്ങളുടെ പക്കലുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അത് നിങ്ങളെ ധനാതിപതിയാക്കാനുള്ള വഴിയാണ്.
അപൂര്‍വമായി വരുന്ന സീരിയല്‍ നമ്പരുകള്‍, ചിത്രങ്ങള്‍ എന്നിവയായിരിക്കാം അവരുടെ ശേഖരത്തില്‍ ഇടംപിടിക്കാനുള്ള കാരണങ്ങള്‍. ഇത്തരത്തില്‍ ഈ പറയുന്ന നമ്പരില്‍ കറന്‍സി നോട്ടുകള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നേടാനുള്ള ഉപാധിയാണ്.
786 നമ്പര്‍ ഉള്ള ഏതു തുകയുള്ള നോട്ടിനായാലും വിപണിയില്‍ വിലയുണ്ട്. ഉദാഹരണത്തിന് 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 2000 പോലെ ഏത് മൂല്യമുള്ള നോട്ടിലും 786 എന്ന നമ്പര്‍ അടുപ്പിച്ച് വന്നിട്ടുണ്ടെങ്കില്‍ ഇബേയി(eBay)യിലൂടെ കൈമാറി പണം സമ്പാദിക്കാം. എന്നാല്‍, ഇവ ഇബേയില്‍ വില്‍ക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of Indi) പുറത്തിറക്കിയ ഈ കറന്‍സി നോട്ടുകള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഇത്തരത്തില്‍ നോട്ട് വിറ്റ് നിങ്ങള്‍ക്ക് 3 ലക്ഷം രൂപ നേടാം. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്, ഉയര്‍ന്ന തുക വില്‍ക്കുന്നതിനുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക എന്നതാണ്.
2,000 രൂപയ്ക്കു വാങ്ങിയ ഡ്രോയിങ്ങിന് ഇന്നു വില 74 കോടി... Read More
എന്തുകൊണ്ട് 786?
786 എന്ന നമ്പറുള്ള കറന്‍സി നോട്ടുകള്‍ എന്തുകൊണ്ടാണ് ഇത്രയധികം പ്രത്യേകത എന്ന് ചോദിച്ചാല്‍, ഈ സംഖ്യകളെ ലോകത്താകമാനമുള്ള മുസ്ലീം സഹോദരങ്ങള്‍ പവിത്രമായി കരുതുന്നു എന്നതിനാലാണ്.
786 നമ്പര്‍ നോട്ട് എങ്ങനെ വില്‍ക്കാം?
നേരത്തെ പറഞ്ഞ പോലെ 786 എന്ന സീരിയല്‍ നമ്പര്‍ വരുന്ന നോട്ടുകള്‍ ഇ- ബേയിലൂടെ വില്‍ക്കാനാകും. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് www.ebay.com എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
ഇതിന് ശേഷം, ഇബേയില്‍ ഒരു വില്‍പ്പനക്കാരനായി സ്വയം രജിസ്റ്റര്‍ ചെയ്യുക. ശേഷം, നിങ്ങളുടെ പക്കലുള്ള ഈ സംഖ്യകളുള്ള നോട്ടിന്റെ ചിത്രമെടുത്ത് ഇബേല്‍ അപ്ലോഡ് ചെയ്യുക.
കമ്പനി നിങ്ങളുടെ നോട്ടിന്റെ പരസ്യം അവതരിപ്പിക്കും. ഈ പരസ്യം കണ്ട്, പഴയ നോട്ടുകളും നാണയങ്ങളും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുമായി ബന്ധപ്പെടും. ശേഷം, ഇവരുമായി നിങ്ങള്‍ ചര്‍ച്ച നടത്തി തുക ഉറപ്പിക്കാവുന്നതാണ്.
വെറും 44 രൂപ ഒരു ദിവസം മാറ്റിവെക്കാമോ? ഭാവി സുരക്ഷിതമാക്കാന്‍ ഉമാംഗുമായി എല്‍ഐസി... Read More
യഥാര്‍ഥ മൂല്യത്തില്‍ നിന്ന് നിങ്ങള്‍ സ്വപ്നം കാണുന്നതിലും അധികം തുക ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷക ഘടകം. ഇ-ബേയില്‍ ഇങ്ങനെ നോട്ട് ലേലത്തിന് വക്കുന്നത് വഴി അതിന്റെ വില കൂടുതല്‍ ലഭ്യമാകുന്നു.
നിങ്ങളുടെ കൈവശം ഇതുപോലെ നോട്ടുകളോ നാണയങ്ങളോ ഉണ്ടായാല്‍ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാനും ഇതിലൂടെ അവസരമുണ്ടാകുന്നു. എന്നാല്‍, ഇതുപോലെ നോട്ട് കറന്‍സികള്‍ വിറ്റ് പണം സമ്പാദിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.