അമിതമായ അധ്വാനം മുഷിപ്പിക്കൽ ഉണ്ടാക്കാറുണ്ട്. പണ്ടൊക്കെ പറയാറുണ്ട് എല്ലുമുറിയെ പണി ചെയ്താൽ പല്ല് മുറുകെ കഴിക്കാമെന്ന്. ഈ പഴഞ്ചൊല്ല് ഹാർഡ് വർക്ക് ചെയ്യണം എന്ന് സൂചിപ്പിക്കുന്ന ഒന്നാണ്. എന്നാൽ പഠനങ്ങൾ പറയുന്നത് അമിതമായ ജോലി നിങ്ങളെ മുഷിപ്പിക്കുകയും നിങ്ങളെ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും എന്നതാണ്. നിങ്ങളുടെ ജോലി സന്തോഷകരവും സംതൃപ്തികരവും ആകണമെങ്കിൽ അത് ക്രിയാത്മകമായ ജോലിയും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ജോലിയും ആയിരിക്കണം. പരിപൂർണ്ണമായ സംതൃപ്തിയോടുകൂടി ആയിരിക്കണം ചെയ്യേണ്ടത്. എന്തുകൊണ്ടാണ് അമിതമായി ജോലി ചെയ്യരുത് എന്ന് പറയുന്നത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- കൂടുതൽ സമയം ജോലി ചെയ്യുന്നതിനേക്കാൾ കാര്യക്ഷമമായി ജോലി ചെയ്യുന്നതാണ് ഏറ്റവും മികച്ച രീതി. ഒരാൾ ഓഫീസിൽ അമിതമായി ജോലി ചെയ്തുകൊണ്ടിരുന്നാൽ അയാൾക്ക് കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നതാണ് ശരിക്കും സത്യമായിട്ടുള്ള കാര്യം. അതുകൊണ്ട് കാര്യക്ഷമമായി ജോലി എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്.
- അമിതമായി ജോലിചെയ്യുന്നത് ശരീരത്തിന് പ്രശ്നമുണ്ടാക്കാറുണ്ട്. വളരെയധികം സമ്മർദ്ദം, ഉറക്കക്കുറവ്, മറ്റ് ശാരീരിക രോഗങ്ങൾ, ഹൃദ്രോഗം, വിഷാദം, കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, സാമൂഹ്യപരമായ പ്രശ്നങ്ങൾ എന്നിവ സ്വാഭാവികമായും ഉണ്ടാകാൻ സാധ്യതയുണ്ട്.
- ജോലി ആസ്വദിച്ച് ചെയ്യുവാനുള്ള കഴിവ് ഉണ്ടാവുക. പലപ്പോഴും ജോലികൾ ആസ്വദിച്ച് ചെയ്യാറില്ല. ശമ്പളത്തിനു വേണ്ടി മാത്രമാണ് ജോലി ചെയ്യുന്നതെങ്കിൽ കുറെ കഴിയുമ്പോൾ മടുപ്പ് ഉണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ട് ജോലിയിൽ ആസ്വാദന കഴിവ് ഉണ്ടാക്കുകയും. ജോലിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പോസിറ്റീവായി കാണുവാനും നേരിടുവാനുള്ള കഴിവ്ആർജിക്കുകയും വേണം.
- ജോലിസ്ഥലത്ത് നിന്ന് വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ അതിന്റെ സമ്മർദ്ദങ്ങളും മറ്റും അവിടെത്തന്നെ ഉപേക്ഷിച്ചു പോവുക. പലപ്പോഴും ജോലി സ്ഥലത്തുള്ള പ്രശ്നങ്ങൾ നേരെ കൊണ്ട് വീട്ടിൽ വരികയും. ജോലിയുടെ പ്രഷർ കൊണ്ട് കുടുംബവുമായി നല്ല തരത്തിലുള്ള ഒരു ബന്ധം ഉണ്ടാക്കുവാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇത് ഏറ്റവും അപകടകരമായ ഒരു കാര്യമാണ്. ജീവിതത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. ജോലിസ്ഥലത്തുള്ള പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് വീട്ടിൽ വരികയും അതിന്റെ ഒരു അലയടി ഉണ്ടാക്കുവാനും ഒരിക്കലും ശ്രമിക്കരുത്.
- ജോലി സമയങ്ങളിൽ ഇടയ്ക്ക് അല്പം വിശ്രമിക്കുക. ഒരു മണിക്കൂറിൽ അഞ്ചുമിനിറ്റ് എങ്കിലും ജോലിയിൽ ഇടവേള എടുക്കുന്നത് നല്ലതാണ്. തീർച്ചയായും അഞ്ചു മിനിറ്റ് വിശ്രമം എടുക്കുന്ന ഒരാളിനെ സംബന്ധിച്ച് അത് കഴിഞ്ഞുള്ള സമയം വളരെ സജീവമായി പ്രവർത്തിക്കുവാൻ സാധിക്കും. വിശ്രമവേളകളിൽ പാട്ട് കേൾക്കുകയോ, പുസ്തകങ്ങൾ വായിക്കുകയോ, പ്രകൃതി നിരീക്ഷിക്കുകയോ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് മാറ്റിവയ്ക്കേണ്ടത്. ഈ സമയത്ത് ശരീരത്തിന് ഹാനികരമാകുന്ന പുകവലി, മദ്യപാനം അല്ലെങ്കിൽ സ്നാക്കുകൾ കഴിക്കുക എന്നിവ ചെയ്യാതിരിക്കാൻ വേണ്ടി ശ്രമിക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

ജോലി ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.