- Trending Now:
പ്രധാനമന്ത്രി നരേന്ദ്ര മോദി, 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ (ഡിബിയു) ഉദ്ഘാടനം ചെയ്തത് ഈ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് നിങ്ങളും ശ്രദ്ധിച്ചുകാണുമല്ലോ.ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, തമിഴ്‌നാട്ടിലെ കരൂർ, നാഗാലാൻഡിലെ കൊഹിമ, പുതുച്ചേരി എന്നിവിടങ്ങളിൽ നാല് ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ ആരംഭിക്കുന്നതായി ഐസിഐസിഐ ബാങ്ക് ഞായറാഴ്ച പ്രഖ്യാപിച്ചു.
യെസ് ബാങ്കിന്റെ തലപ്പത്തേക്ക് വീണ്ടും ഗാന്ധി
... Read More
ബിഹാറിലെ ബിഹ്ത, ജാർഖണ്ഡിലെ ബെറോ എന്നിവിടങ്ങളിൽ ജന സ്മോൾ ഫിനാൻസ് ബാങ്ക് ഡിബിയു ആരംഭിച്ചു. ഹരിദ്വാർ, ചണ്ഡീഗഡ്, ഫരീദാബാദ്, പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ എച്ച്ഡിഎഫ്‌സി ബാങ്ക് ഡിബിയു നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ സ്മരണയ്ക്കായി എല്ലാ ജില്ലകളിലും 75 ഡിബിയു സ്ഥാപിക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ തുടക്കമാണിത്. ഈ ബാങ്കുകളുടെ ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളിൽ ഉപഭോക്താക്കൾക്ക് എന്തൊക്കെ സൗകര്യങ്ങളാണ് ലഭ്യമാവുക എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
ഐസിഐസിഐ ബാങ്ക് ഡിബിയുവിന് രണ്ട് വ്യത്യസ്ത ഏരിയകൾ ഉണ്ടായിരിക്കും - ഒരു സെൽഫ് സർവീസ് സോൺ, ഡിജിറ്റൽ അസിസ്റ്റൻസ് സോൺ എന്നിവയാണ് അവ. സെൽഫ് സർവീസ് സോണിൽ ഒരു എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം), മൾട്ടി ഫങ്ഷണൽ കിയോസ്‌ക് (എംഎഫ്‌കെ) എന്നിവ ഉണ്ടായിരിക്കും. ഇത് പാസ്‌ബുക്ക് പ്രിന്റിങ്, ചെക്ക് ഡെപ്പോസിറ്റ്, ഇന്റർനെറ്റ് ബാങ്കിംഗ് ആക്‌സിസ് ചെയ്യുക തുടങ്ങി നിരവധി സേവനങ്ങൾ നൽകും.
മൊബൈൽ ബാങ്കിംഗ് ആപ്പുകളിൽ ലഭ്യമായ എല്ലാ സേവനങ്ങളും നൽകുന്ന ഡിജി ബ്രാഞ്ച് കിയോസ്‌ക് ഉണ്ടാകുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. പ്രൊഡക്ട് ഓഫറുകൾ, നിർബന്ധിത അറിയിപ്പുകൾ എന്നിവ അറിയുന്നതിന് ഉപഭോക്താക്കൾക്ക് ഒരു ചാറ്റ്ബോട്ടുമായി ആശയ വിനിമയം നടത്താം. ഇത്തരത്തിലുള്ള ഒരു ഡിജിറ്റൽ ഇന്ററാക്ടീവ് സ്‌ക്രീൻ ഈ സോൺ നൽകും. ഈ സെൽഫ് സർവീസ് സോൺ, 24/7 അടിസ്ഥാനത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കും.
സേവിംഗ്സ് അക്കൗണ്ട്, കറണ്ട് അക്കൗണ്ട്, ഫിക്സഡ് ഡിപ്പോസിറ്റ്, ആവർത്തന നിക്ഷേപം, ഭവനവായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് മുതലായവയുമായി ബന്ധപ്പെട്ട് വിവിധ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഇതിനെല്ലാം ആവശ്യമായ സഹായം, ബ്രാഞ്ചിലെ ഉദ്യോഗ്സ്ഥർ ഡിജിറ്റൽ അസിസ്റ്റൻസ് സോണിൽ വെച്ച് നൽകും.മുകളിൽ നൽകിയ സേവനങ്ങൾ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി ഉപയോഗിച്ച് ഒരു ടാബ്‌ലെറ്റ് ഉപകരണത്തിലൂടെ പൂർണ്ണമായും ഡിജിറ്റൽ രീതിയിലാണ് നൽകുക. മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനും, ഇന്റർനെറ്റ് ബാങ്കിംഗും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഉപഭോക്താക്കളെ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.