Sections

പുത്തന്‍ മേഖലയിലേക്ക് ചുവട് വച്ച് ധോണിയും കോഹ്ലിയും

Saturday, Oct 22, 2022
Reported By admin
cricket

ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ച് എന്‍എഫ്ടി ഓണ്‍ലൈനായി ട്രേഡ് ചെയ്യാം


ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയും എന്‍എഫ്ടിയിലേക്ക്. കൈമാറ്റം ചെയ്യാന്‍ കഴിയാത്ത ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ ടോക്കണ്‍ ആണ് നോണ്‍ ഫണ്‍ഗിബിള്‍ ടോക്കണ്‍സ് അഥവാ എന്‍എഫ്ടി. പ്ലേയിംഗ് കാര്‍ഡുകള്‍ ലോഞ്ച് ചെയ്യുന്നതിന് ഫാന്‍സ് ക്രേസ് എന്ന Web 3.0 കമ്പനിയുമായി ധോണിയും കോഹ്ലിയും പങ്കാളിത്തം പ്രഖ്യാപിച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട സ്വകാര്യ ഡിജിറ്റല്‍ ശേഖരണങ്ങള്‍ T20 ലോകകപ്പ് മത്സരത്തിലുടനീളം അവതരിപ്പിക്കും. 

ഐസിസി പാര്‍ട്ട്ണര്‍ഷിപ്പുളള ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്‍എഫ്ടികള്‍ കൈകാര്യം ചെയ്യുന്ന Web 3.0 കമ്പനിയാണ് ഫാന്‍ക്രേസ്. ലോകകപ്പ് ചരിത്രത്തിലെ മഹത്തായ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന 120,000-ലധികം വീഡിയോ ശേഖരണങ്ങളാണ് ഫാന്‍ക്രേസിന്റെ പ്ലാറ്റ്ഫോമിലുള്ളത്. ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന എന്തും ഒരു നോണ്‍ ഫണ്‍ഗിബിള്‍ ടോക്കണ്‍സ് അഥവാ എന്‍എഫ്ടി ആയി പരിഗണിക്കാം. ഡ്രോയിങ്ങ്, ഫോട്ടോ, വീഡിയോ, സംഗീതം, സെല്‍ഫികള്‍, ട്വീറ്റ്, കായികഇനങ്ങള്‍  തുടങ്ങിയവയെല്ലാം എന്‍എഫ്ടി ആക്കാന്‍ സാധിക്കും. 

ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ച് എന്‍എഫ്ടി ഓണ്‍ലൈനായി ട്രേഡ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരുമായി ഇടപഴകാനും ഗെയിമുകള്‍ കളിക്കാനും സാധിക്കുമെന്ന് ഫാന്‍ക്രേസ് സിഇഒ അന്‍ഷും ഭാംബ്രി പറഞ്ഞു. രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ,  രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍,  മുത്തയ്യ മുരളീധരന്‍, ജോണ്‍ടി റോഡ്സ് തുടങ്ങി നിരവധി എന്‍എഫ്ടി പങ്കാളികള്‍ ഫാന്‍ ക്രേസിന് ഉണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സും  ഡല്‍ഹി ക്യാപിറ്റല്‍സും പോലുള്ള ഐപിഎല്‍ ടീമുകളും പ്ലാറ്റ്ഫോമിലുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.