- Trending Now:
 
 
                                
വിവിധ തരം മൊമോസും മോജിറ്റോസും,ഷേക്ക്സ് ,ഫ്രൈഡ് ചിക്കൻ ഒക്കെ പ്രൊവൈഡ് ചെയ്യുന്ന ഔട്ലറ്റ് ആണ് ദേസി ഡംപ്ലിംഗ്‌സ്.പ്രധാന ഡിഷ് വിവിധ തരം മോമോസ് ആണ്.നോർത്ത് പറവൂർ ,ആലുവ ,അങ്കമാലി ,കൊടുങ്ങല്ലൂർ കോയമ്പത്തൂർ എന്നിവിടങ്ങളിൽ ദേസി ഡംപ്ലിംഗ്‌സ്‌നു ഔട്ലറ്റ്സ് ഉണ്ട്.നോർത്ത് പറവൂർ കാരൻ ആകാശ് രാജു രണ്ടു വർഷം മുൻപ് വെറും 4000 രൂപക്ക് തുടങ്ങി വെച്ച സംരംഭം ആണ് ഇന്ന് 5 ഔട്ലറ്റുകളിലേക്ക് വളർന്നത്.മാത്രമല്ല ഇത് യുവാക്കൾക്ക് ഒരു വരുമാനമാർഗം കൂടെ നൽകുന്നു.
ആകാശ് രാജുവിനു 19 വയസുള്ളപ്പോൾ അച്ഛനെ നഷ്ടമായതോടെ ഡിഗ്രിയോട് കൂടി ഫാമിലി ബിസിനസ്സ് ആയ ഫയർ വർക്സ് ബിസ്സിനസ്സിലേക്ക് ഇറങ്ങേണ്ടി വന്നു .അങ്ങനെ ചെറിയ ചെറിയ ബിസിനസ്സുകൾ ഒക്കെ ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ് കോവിഡ് നെ തുടന്ന് ലോക്ക് ഡൌൺ വരുന്നത്.അതോടെ ബിസിനസ്സ് ഒക്കെ നിലച്ചു .വരുമാനം പൂർണ്ണമായും ഇല്ലാതായി.
കോവിഡ് പ്രശ്നങ്ങൾ ഒക്കെ തീരും വരെ ഓൺലൈനായി എന്തെങ്കിലും ചെയ്യാം എന്ന് കരുതി.അങ്ങനെ കയ്യിൽ ഉണ്ടായിരുന്ന 4000 രൂപ കൊണ്ട് ബിസിനസ്സ് സ്റ്റാർട്ട് ചെയ്തു .മോമോസ് വിൽക്കുന്നവരിൽ നിന്നും വാങ്ങി ഓൺലൈൻ സെൽ ചെയ്തു.ഇൻസ്റ്റഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും ലോക്കൽ ആളുകളെ ടാർഗറ്റ് ചെയ്തു പരസ്യം ചെയ്തു ഓർഡർ എടുത്തു.എന്നിട്ട് വാങ്ങിയ മോമോസ് ഡെലിവറി ചെയ്തു.കോവിഡ് ലോക്ക് ഡൌൺ കൊണ്ട് ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആയതിനാൽ നല്ല ഓർഡേഴ്സ് ലഭിച്ചു.ഇതിനിടയിൽ സ്വന്തമായി ചില പുതു രുചികൾ പരീക്ഷിച്ചു .അതിനൊക്കെ മികച്ച അഭിപ്രായം ലഭിച്ചു.
മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ 2020 നവംബറിൽ എറണാകുളം നോർത്ത് പറവൂരിൽ സ്വന്തമായി ഒരു ഔട്ലറ്റ് തന്നെ തുടങ്ങുവാൻ ആകാശിനു സാധിച്ചു.അതിനു ശേഷം ഡിസംബർ മുതൽ മാർച്ച് വരെ മാസത്തിൽ ഓരോ ഫ്രാൻഞ്ചൈസി ഔട്ലറ്റുകൾ വിധം ഓപ്പൺ ആയി.എന്നാൽ തുടങ്ങിയ ചില ഔട്ലറ്റിൽ ഫ്രാഞ്ചൈസി എടുത്തവർ ക്വാളിറ്റി മെയിന്റൈൻ ചെയ്യാഞ്ഞതിനാൽ ഫ്രാഞ്ചൈസി കട്ട് ചെയ്തു .നിലവിൽ നോർത്ത് പറവൂർ ,ആലുവ ,അങ്കമാലി ,കൊടുങ്ങല്ലൂർ കോയമ്പത്തൂർ Dessi Dumpling നു ഔട്ലറ്റ്സ് ഉണ്ട്.കേരളത്തിലും ,തമിഴ്‌നാട്ടിലും ഫ്രാൻഞ്ചൈസി ഔട്ലറ്റുകൾ നൽകുന്നുണ്ട്.അത് യുവാക്കൾക്ക് ഒരു വരുമാനം മാർഗം കൂടി ആയി മാറുന്നു.2023 ഓടെ ഔട്ലറ്റുകളുടെ എണ്ണം 50 എണ്ണമാക്കി ഉയർത്തുകയാണ് ആകാശിന്റെ ലക്‌ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.