- Trending Now:
പണ്ട് ഒരു ഗ്രാമത്തിൽ ഒരു വൃദ്ധൻ ഉണ്ടായിരുന്നു വളരെ പ്രായമായതിനാൽ അദ്ദേഹത്തിന്റെ കൈകൾ എപ്പോഴും വിറക്കുമായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു സ്വർണ്ണപ്പണിക്കാരന്റെ വീട്ടിലെത്തി. അദ്ദേഹം ആ സ്വർണ്ണപ്പണിക്കാരനോട് ചോദിച്ചു എനിക്ക് താങ്കളുടെ സ്വർണ്ണം അളക്കുന്ന ത്രാസ്സ് ഒന്ന് തരാമോയെന്ന്. ഉടനെ തന്നെ സ്വർണപ്പണിക്കാരൻ പറഞ്ഞു ഇവിടെ അരിപ്പ ഇല്ല എന്ന്. ഇത് കേട്ടിട്ട് വൃദ്ധൻ പറഞ്ഞു ഞാൻ താങ്കളോട് ചോദിച്ചത് ത്രാസാണ് അരിപ്പയല്ല. ഉടനെ തന്നെ സ്വർണപ്പണിക്കാരൻ പറഞ്ഞു ഇവിടെ ചൂലില്ല എന്ന്. ഇത് കേട്ടിട്ട് ദേഷ്യം വന്ന വൃദ്ധൻ ഞാൻ താങ്കളോട് ത്രാസാണ് ചോദിച്ചത് അരിപ്പയോ ചൂലോ ഒന്നും അല്ല എന്ന് പറഞ്ഞു. ഇത് കേട്ടിട്ട് സ്വർണ്ണപ്പണിക്കാരൻ പറഞ്ഞു ശരിയാണ് താങ്കൾ ചോദിച്ചത് ഞാൻ വ്യക്തമായി കേട്ടു പക്ഷേ സ്വർണം അളക്കുന്ന സമയത്ത് കൈകൾ എപ്പോഴും ശരിയായി നിൽക്കേണ്ടത് അത്യാവശ്യമാണ് കൈകൾ വിറയ്ക്കുന്ന ഒരാൾക്ക് സ്വർണ്ണം ഒരിക്കലും അളക്കാൻ സാധ്യമല്ല അഥവാ സ്വർണം അളന്നാൽ തന്നെ അത് താഴേക്ക് വീഴുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ താങ്കൾ സ്വർണം അളക്കുകയാണെങ്കിൽ സ്വർണ്ണം താഴേക്ക് കളയും. താഴേക്ക് കളയുമ്പോൾ ചൂലും അരിപ്പയും അത്യാവശ്യമാണ് സ്വർണം തൂത്തുവാരുവാനും ആ സ്വർണത്തെ വേർതിരിച്ചെടുക്കുവാനും അരിപ്പ വേണം. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് എന്റെ കൈവശം അരിപ്പയും ചൂലുമില്ലയെന്ന്. പ്രായാധിക്യം കാരണം ഇപ്പോൾ സ്വർണം അളക്കുവാൻ നിങ്ങൾക്ക് സാധ്യമല്ല. താങ്കൾക്ക് സ്വർണ്ണം അളക്കുന്നതാണ് ആവശ്യമെങ്കിൽ ഞാൻ നിങ്ങളെ സഹായിക്കാം. അതിനു പകരം ത്രാസ് നിങ്ങളുടെ കയ്യിൽ തന്നിട്ട് യാതൊരുവിധ ഗുണവുമില്ല. ഇത് ഒരു കൊച്ചു കഥയാണ് പക്ഷേ ഇതിൽ നിന്നും ഒന്നിലധികം പാഠങ്ങൾ പഠിക്കുവാനുണ്ട്.
എല്ലാവരെയും സഹായിക്കുക എന്നത് നിങ്ങളുടെ ധർമ്മമല്ല. പലപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ ചില ആളുകൾ വന്ന് പറയുന്ന സമയത്ത് നിങ്ങളുടെ ധനവും പണവും എല്ലാം അവർക്ക് വേണ്ടി സമർപ്പിക്കും. എന്നാൽ ഇവർക്ക് ഇതിന്റെ അർഹതയുണ്ടോ എന്ന് നിങ്ങൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. അർഹതയില്ലാത്ത സഹായം ഒരിക്കലും ശരിയായ കാര്യമല്ല. ഇത് നിങ്ങളുടെ ധനം സമയം ഇവയൊക്കെ നഷ്ടപ്പെടുത്തുവാൻ ഇടവരുത്തും. ഏതൊരാളിനെയും സഹായിക്കുമ്പോൾ അതിനുള്ള അർഹത അയാൾക്ക് ഉണ്ടോ എന്ന് വീണ്ടും വീണ്ടും പരിശോധിച്ചതിനുശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ.
ചില ആളുകൾ അവർക്ക് ജോലിക്ക് പോകുവാൻ മടിയായിട്ട് എപ്പോഴും വന്നു നിങ്ങളോട് സഹായങ്ങൾ അഭ്യർത്ഥിക്കാറുണ്ട്. നിങ്ങൾ പലപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ പാവപ്പെട്ടവരാണ് എന്ന് വിചാരിച്ച് സഹായിക്കാറുണ്ടാകും. ഇന്ന് ഒരാൾ ജോലി ചെയ്യുവാൻ തയ്യാറായി കഴിഞ്ഞാൽ അയാൾക്ക് 15,000 രൂപ മുതൽ 25,000 രൂപ വരെ സമ്പാദിക്കുവാൻ സാധിക്കും. എന്നാൽ അയാൾ ജോലിക്ക് പോകാത്തത് കാരണം അയാൾക്ക് ശമ്പളം കിട്ടാതെ ഇരിക്കുന്ന ആൾ ആയിരിക്കും പക്ഷേ അയാൾ വന്നു പറയുമ്പോൾ അയാളുടെ മക്കൾക്ക് പഠിക്കുവാനോ അല്ലെങ്കിൽ വീട്ടാവശ്യങ്ങൾക്ക് വേണ്ടിയോ പണം നൽകുകയോ സാധനങ്ങൾ വാങ്ങി കൊടുക്കുകയോ ചെയ്യാറുണ്ട്. പക്ഷേ ചിലപ്പോൾ അയാൾ ഇതിന് അർഹതയുള്ള ആളായിരിക്കണം എന്നില്ല. തികച്ചും നിങ്ങൾ നൽകുന്ന സഹായം കൈപ്പറ്റാൻ അർഹതയുള്ള ഒരാൾക്ക് മാത്രമേ നിങ്ങൾ സഹായിക്കുവാൻ പാടുള്ളൂ. അല്ലാത്തപക്ഷം നിങ്ങൾ എത്ര തന്നെ അവരെ സഹായിച്ചാലും അവർ നന്ദിയുള്ളവർ ആയിരിക്കില്ല. നൂറു പ്രാവശ്യം സഹായിച്ചിട്ട് ഒരു പ്രാവശ്യം സഹായിക്കാൻ കഴിഞ്ഞില്ല എങ്കിൽ നൂറു പ്രാവശ്യം സഹായിച്ച ആളാണ് എന്ന് പരിഗണിക്കാതെ അയാൾ നിങ്ങളെ കുറ്റപ്പെടുത്തുവാനാണ് സാധ്യത. ഇങ്ങനെയുള്ള ആളുകൾക്ക് സഹായം ഒരിക്കലും നൽകുവാൻ പാടില്ല. നിങ്ങൾ സഹായിക്കുകയാണെങ്കിൽ അവരെ വീണ്ടും വീണ്ടും മടിയാന്മാരാക്കുക എന്നതാണ് അവിടെ സംഭവിക്കുന്നത്. ഈ പറഞ്ഞതിന്റെ അർത്ഥം ആരെയും സഹായിക്കരുത് എന്നല്ല. സഹായിക്കുകയാണെങ്കിൽ അതിനുള്ള അർഹത അയാൾക്ക് ഉണ്ടാകണം എന്ന് മാത്രം.
ദരിദ്രരായിട്ടുള്ളവരെയും രോഗികളെയും ഭിന്നശേഷിക്കാരായിട്ടുള്ള ആളുകളെയോ സഹായിക്കേണ്ടത് നിങ്ങളുടെ കർത്തവ്യമാണ് പക്ഷേ അതിനുള്ള അർഹത അവർക്കുണ്ടെന്ന് പരിശോധിച്ചതിനുശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ. പാത്രം അറിഞ്ഞു ഭിക്ഷ എന്ന ഒരു പ്രയോഗം നമ്മുടെ നാട്ടിൽ പറയാറുണ്ട് അങ്ങനെയല്ല എങ്കിൽ നിങ്ങളുടെ പണം സമയം എന്നിവ നഷ്ടപ്പെടുന്നു എന്നല്ലാതെ യാതൊരുവിധ പ്രയോജനവും ആർക്കും ഉണ്ടാകില്ല എന്ന സാരം. സഹായം നൽകുമ്പോൾ അതിന് അർഹതപ്പെട്ടവർക്ക് മാത്രം നൽകുക.
ചില രാഷ്ട്രീയമക്കൾ സാമൂഹ്യവിരുദ്ധരാകുന്നത് എന്തുകൊണ്ട്?... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.