- Trending Now:
ടൈം മാഗസിന്‍ പുറത്തുവിട്ട 2018-ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ ലിസ്റ്റിംഗില്‍ ദീപികയുമുണ്ട്
ലോകത്തിലെ ഏറ്റവും മികച്ച ഫാഷന്‍ ഹൗസുകളിലൊന്നായ Louis Vuitton പുതിയ ഹൗസ് അംബാസഡറായി ബോളിവുഡ് താരം ദീപിക പദുകോണിനെ പ്രഖ്യാപിച്ചു. ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ Louis Vuitton ഹൗസ് അംബാസറാകുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദീപിക.
ഹോളിവുഡ് താരമായ എമ്മ സ്റ്റോണ്‍, പ്രമുഖ ചൈനീസ് നായിക ഷൗ ഡോങ്യു എന്നിവര്‍ക്കൊപ്പമാകും ദീപികയുടെ പരസ്യ ക്യാമ്പയിന്‍. ലക്ഷ്വറി ബ്രാന്‍ഡായ മെയ്‌സണുമായുളള സഹകരണത്തിന് ശേഷം ദീപികക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറാണിത്.
ആപ്പിളിനെ പിന്നിലാക്കി സൗദി അരാംകോ... Read More
പികു, പദ്മാവത്, അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ഗഹ്രായിയാന്‍ എന്നിവയുള്‍പ്പെടെ 30-ലധികം സിനിമകളില്‍ ദീപിക അഭിനയിച്ചിട്ടുണ്ട്. 75ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗമായും നടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൈം മാഗസിന്‍ പുറത്തുവിട്ട 2018-ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ ലിസ്റ്റിംഗില്‍ ദീപികയുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.