Sections

ഇന്ത്യയിലെ ആദ്യ ഡേവൂ എക്സ്പീരിയൻസ് സ്റ്റോർ ഗാസിയാബാദിൽ

Saturday, Aug 01, 2026
Reported By Admin
Daewoo Opens First Experience Store in India at Ghaziabad

ന്യൂഡൽഹി: ദക്ഷിണ കൊറിയൻ ഗൃഹോപകരണ ബ്രാൻഡായ ഡേവൂവിന്റെ ഇന്ത്യയിലെ ആദ്യ എക്സ്പീരിയൻസ് സ്റ്റോർ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇബിജി ഗ്രൂപ്പ് തുറന്നു. 3,200 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിൽ റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ, ഡിഷ്വാഷറുകൾ, മൈക്രോവേവ് ഓവനുകൾ, ടെലിവിഷനുകൾ, മറ്റ് അടുക്കള-ഗൃഹോപകരണങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നടൻ മുരളി ശർമയാണ് സ്റ്റോർ ഉദ്ഘാടനം ചെയ്തത്.

ഡേവൂവിന്റെ ഇന്ത്യയിലെ വ്യാപനം ശക്തിപ്പെടുത്തുന്നതിനായി 150 കോടി രൂപ നിക്ഷേപിക്കുമെന്ന് ഇബിജി ഗ്രൂപ്പ് അറിയിച്ചു. 2027-ഓടെ രാജ്യത്ത് 100 ഡേവൂ എക്സ്പീരിയൻസ് സ്റ്റോറുകൾ ആരംഭിക്കാനാണ് ലക്ഷ്യം. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് അനുസൃതമായി ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ ഉൽപ്പന്നങ്ങൾ അസംബിൾ ചെയ്യുമെന്നും, ഭാവിയിൽ പ്രാദേശികവൽക്കരണം വർധിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. എഐ, ഐഒടി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ ഡേവൂ വൺ സ്മാർട്ട് ഹോം ഇക്കോസിസ്റ്റവും കമ്പനി അവതരിപ്പിക്കുമെന്ന് അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.