Sections

ഇന്ത്യയിൽ ഡേവൂ ഹോം അപ്ലയൻസസ് വിപുലീകരിക്കാൻ ഇബിജി ഗ്രൂപ്പ്പോസ്കോ ഇന്റർനാഷണൽ കരാർ

Tuesday, Jun 30, 2026
Reported By Admin
Daewoo Re-enters India with ₹100 Crore Investment Plan

ന്യൂഡൽഹി: ദക്ഷിണ കൊറിയൻ ബ്രാൻഡായ ഡേവൂവിന്റെ ഗാർഹിക ഉപകരണ വിഭാഗത്തിന്റെ ഇന്ത്യയിലെ ബ്രാൻഡ് ലൈസൻസിങ് അവകാശത്തിനായി ഇബിജി ഗ്രൂപ്പും പോസ്കോ ഇന്റർനാഷണലും തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനിടെ 100 കോടി രൂപ നിക്ഷേപിക്കാനും 2027ഓടെ രാജ്യത്താകെ 100 ഡേവൂ എക്സ്പീരിയൻസ് സ്റ്റോറുകൾ ആരംഭിക്കാനുമാണ് ഇബിജി ഗ്രൂപ്പിന്റെ പദ്ധതി.

ആദ്യഘട്ടത്തിൽ ഫ്രിഡ്ജ്, വാഷിങ് മെഷീൻ, എയർ കണ്ടീഷണർ, ഡിഷ്വാഷർ തുടങ്ങിയ പ്രധാന ഗാർഹിക ഉപകരണങ്ങളാണ് വിപണിയിലെത്തിക്കുക. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് അനുസൃതമായി, തുടക്കത്തിൽ ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ അസെംബിൾ ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ ആഭ്യന്തരവൽക്കരണം ഘട്ടംഘട്ടമായി 20 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയർത്തുമെന്നും കമ്പനി അറിയിച്ചു.

ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ വിവിധ ഗാർഹിക ഉപകരണങ്ങളെ ബന്ധിപ്പിക്കുന്ന 'ഡേവൂ വൺ' എന്ന സ്മാർട്ട് ഹോം ഇക്കോസിസ്റ്റവും കമ്പനി അവതരിപ്പിക്കും. കൃത്രിമ ബുദ്ധി (എഐ), ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചുള്ള ഈ സംവിധാനം ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സ്മാർട്ട് ഹോം അനുഭവം നൽകുമെന്ന് കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.