- Trending Now:
കോഴിക്കോട്: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സൈബർപാർക്കിൽ യോഗ സെഷൻ സംഘടിപ്പിച്ചു. ശ്രീ ശ്രീ സ്‌കൂൾ ഓഫ് യോഗയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സൈബർപാർക്കിന്റെ മൾട്ടിപർപ്പസ് ഓഡിറ്റോറിയമായ സഹ്യയിൽ നടന്ന സെഷന് പരിശീലകരായ ആനന്ദും റൂമയും നേതൃത്വം നൽകി. ശാരീരിക ക്ഷേമം, മാനസികാരോഗ്യം, സമ്മർദ്ദ നിയന്ത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യോഗാഭ്യാസങ്ങൾ പരിശീലിപ്പിച്ചു.
ദൈനംദിന ജീവിതത്തിൽ യോഗ ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യവും സന്തുലിതവും ആരോഗ്യകരവുമായ ജീവിതശൈലി നിലനിർത്തുന്നതിന്റെ ഗുണങ്ങളും പരിപാടിയിൽ ചർച്ച ചെയ്തു.
ഏകാഗ്രത, ക്ഷേമം എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.