Sections

ക്യൂബ് ഹൈവേയ്സ് ട്രസ്റ്റ് ഐപിഒ ജൂലൈ 22 മുതൽ

Friday, Jul 17, 2026
Reported By Admin
Cube Highways Trust IPO Opens July 22 with ₹5,000 Crore OFS

കൊച്ചി: ഇന്ത്യയിലെ ഹൈവേ മേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ഹൈവേകൾ പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന് പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (പി പി പി ) മാതൃക നടപ്പിലാക്കുന്ന ക്യൂബ് ഹൈവേയ്സ് ട്രസ്റ്റിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) ജൂലൈ മുതൽ 22 വരെ 24 വരെ നടക്കും. 5000 കോടി രൂപയുടെ യൂണിറ്റുകളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

യൂണിറ്റ് ഒന്നിന് 151 മുതൽ 152 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 95 യൂണിറ്റുകൾക്കും തുടർന്ന് 95 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.