- Trending Now:
ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കാന്‍ പദ്ധതിയുമായി ഗ്ലോബല്‍ ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ബിറ്റ്‌മെക്‌സ്. ബിറ്റ്‌മെക്‌സ് ഏണ്‍ എന്ന പേരില്‍ അവതരിപ്പിക്കുന്ന നിക്ഷേപങ്ങള്‍ മറ്റേതിനെക്കാളും ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്നാണ് ബിറ്റ്‌മെക്‌സ് അവകാശപ്പെടുന്നത്. 14 ശതമാനം മുതല്‍ 100 ശതമാനം വരെയായിരിക്കും വാര്‍ഷിക അനുപാത നിരക്ക്.
ക്രിപ്‌റ്റോ മൂല്യം കണ്ട് ചാടല്ലേ; അറിയേണ്ടത് അറിഞ്ഞു നിക്ഷേപിക്കാം
... Read More
ഒരു നിശ്ചിത കാലയളവിലേക്ക് ഉപഭോക്താക്കള്‍ക്ക് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം. നിക്ഷേപങ്ങള്‍ക്ക് 100 ശതമാനം ഇന്‍ഷുറന്‍സ് പരിരക്ഷയും ബിറ്റ്‌മെക്‌സ് നല്‍കും.
ആദ്യ ഘട്ടത്തിത്തില്‍ ടെഥറിലാണ് നിക്ഷേപങ്ങള്‍ നടത്താനാവുക. അമേരിക്കന്‍ ഡോളറിന്റെ പിന്തുണയുള്ള എഥെറിയം ബ്ലോക്ക് ചെയിനില്‍ പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ കോയിനാണ് ടെതര്‍.
ക്രിപ്‌റ്റോ കറന്‍സി ബില്ല് മന്ത്രിസഭയുടെ അംഗീകാരത്തിന് ?; എന്താണ് ഈ ക്രിപ്‌റ്റോ ?
... Read More
ബിറ്റ്മെക്സ് പിന്തുണയ്ക്കുന്ന ടെതറിന് തുല്യമായി യുഎസ് ഡോളറുകളാണ് സൂക്ഷിക്കുന്നത്. അതായത് ടെഥറിന്റെ വില ഒരിക്കലും ഒരു ഡോളറിന് താഴെപ്പോവില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍ ആസ്ഥാനമായി 2014 മുതല്‍ പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചാണ് ബിറ്റ്‌മെക്‌സ്. ട്രേഡിംഗിന് പുറമെ ക്രിപ്‌റ്റോ കറന്‍സികളെപറ്റി പഠിപ്പിക്കുന്ന ബിറ്റ്‌മെക്‌സ് അക്കാദമി ഉള്‍പ്പടെയുള്ള സംരംഭങ്ങളും ഇവര്‍ക്കുണ്ട്.
ക്രിപ്‌റ്റോ കറന്‍സി തന്നെ ഭാവി; നിക്ഷേപിക്കാന്‍ തീരുമാനിക്കാന്‍ വൈകരുത്
... Read More
ആര്‍തര്‍ ഹെയ്‌സ്,ബെന്‍ഡെലോ സാമുവല്‍ റീഡ് എന്നിവര്‍ 2014ല്‍ ആണ് ബിറ്റ്‌മെക്‌സ് സ്ഥാപിച്ചത്.നിലവില്‍ ഏറ്റവും പ്രചാരമുള്ള ഒരു ക്രിപ്‌റ്റോ കറന്‍സി പ്ലാറ്റ്‌ഫോം ആണിത്.ലിവറേജ് ട്രേഡിംഗിന് വഴിയൊരുക്കുന്നു എന്നതാണ് ബിറ്റമെക്‌സിലൂടെയുള്ള ട്രേഡിംഗിന് സാധ്യത.
ഇമെയില്‍ വിലാസം,പാസ്‌വേര്‍ഡ്,തമാസിക്കുന്ന രാജ്യം എന്നിവ ഉപയോഗിച്ച് ഒരു ബിറ്റ്മെക്സ് അക്കൗണ്ട് തുറക്കാം.

നിബന്ധനകൾ അംഗീകരിച്ച ശേഷം, ക്ലിക്ക് ചെയ്യുക
ബിറ്റമെക്‌സ് എക്‌സ്‌ചേഞ്ച് ഇന്റര്‍ഫേസ് എങ്ങനെയാണെന്ന് ഒരു ഉദാഹരണം നോക്കാം താഴെയുള്ള ചിത്രത്തില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.