Sections

ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് 40 ശതമാനം വരെ ഇളവുകളുമായി ക്രോമയുടെ ഓണം ഓഫറുകൾ

Thursday, Aug 28, 2025
Reported By Admin
Croma Onam Offers 2025 in Kerala – Big Discounts

  • സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവി എന്നിവയിലും മികച്ച ഡീലുകൾ

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഓമ്നി ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ആവേശകരമായ ഓണം ഓഫറുകൾക്ക് തുടക്കമിട്ടു. ഓണം ഓഫറുകൾ 2025 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 5 തിരുവോണ നാൾ വരെ നീണ്ടുനിൽക്കും. ഓണം ഓഫറുകൾ ക്രോമ സ്റ്റോറുകൾക്ക് പുറമേ croma.com-ൽ ഓൺലൈനായും ലഭ്യമാണ്.

വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഉത്പന്ന വിഭാഗങ്ങളിലും ആവേശകരമായ ഡീലുകളാണ് ക്രോമ ലഭ്യമാക്കുന്നത്. ഏറ്റവും പുതിയ ലാർജ് സ്ക്രീൻ ടിവികൾ, കിച്ചൺ അപ്ലയൻസുകൾ, ഓഡിയോ ഉത്പന്നങ്ങൾ എന്നിവയിലും ഓണം ഓഫറുകളുടെ ഭാഗമായുള്ള കിഴിവുകൾ ലഭിക്കും.

ഓണം ഓഫറുകളുടെ ഭാഗമായി ടെലിവിഷനുകൾക്ക് 35 ശതമാനം വരെയും എയർ കണ്ടീഷണർകൾക്കും കുക്ക് വെയറുകൾക്കും 30 ശതമാനം വരെയും ഹെഡ്ഫോൺ-ഇയർഫോണുകൾക്ക് 40 ശതമാനം വരെയും ഇളവ് ലഭിക്കും. സ്മാർട്ട് ഫോണുകൾക്ക് 10 ശതമാനം വരെയാണ് ഇളവ്. വാഷിങ് മെഷീൻ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്ക് 25 ശതമാനം വരെയാണ് ഇളവ്.

ഉത്സവകാല ഷോപ്പിംഗ് കൂടുതൽ പ്രതിഫലദായകമാക്കുന്നതിന്, ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങളിൽ ആകർഷകമായ എക്സ്ചേഞ്ച് ബോണസുകൾ, മുൻനിര ബാങ്ക് പങ്കാളികളുമായി ചേർന്ന് തൽക്ഷണ സേവിംഗ്സ്, സൗകര്യപ്രദമായ ഇഎംഐ ഓപ്ഷനുകൾ എന്നിവയും ക്രോമ ഒരുക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.