Sections

ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് 35 ശതമാനം വരെ ഇളവുമായി ക്രോമയുടെ ഫെസ്റ്റിവൽ ഓഫ് ഡ്രീംസ്

Wednesday, Oct 01, 2025
Reported By Admin
Croma Festival of Dreams Sale 2025: Up to 35% Off

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള മുൻനിര ഓമ്നി-ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് 35 ശതമാനം വരെ ഇളവു നൽകുന്ന വാർഷിക ഉത്സവകാല കാമ്പയിനായ ഫെസ്റ്റിവൽ ഓഫ് ഡ്രീംസിന് തുടക്കമിട്ടു

ഫെസ്റ്റിവൽ ഓഫ് ഡ്രീംസിൻറെ ഭാഗമായി ടിവി, എയർ കണ്ടീഷണറുകൾ, ഹോം ആൻറ് കിച്ചൺ അപ്ലയൻസസുകൾ എന്നിവയ്ക്ക് 35 ശതമാനം ഇളവ് ലഭിക്കും. വാഷിങ് മിഷീനുകൾക്കും ഹോം ഓഡിയോ ഉത്പന്നങ്ങൾക്കും 30 ശതമാനമാണ് ഇളവ്. റഫ്രിജറേറ്ററുകൾക്ക് 25 ശതമാനവും ലാപ്ടോപുകൾക്ക് 20 ശതമാനവും സ്മാർട്ട് ഫോണുകൾക്ക് 15 ശതമാനവും ഇളവുണ്ട്.

കൂടാതെ 20 ശതമാനം വരെ ക്യാഷ്ബാക്ക്, ഇഎംഐ, എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭ്യമാണ്. ജിഎസ്ടി നിരക്ക് പരിഷ്ക്കരണത്തിലൂടെ ടിവികളിലും എയർ കണ്ടീഷണറുകളിലും 10 ശതമാനം അധിക ലാഭവും ലഭിക്കും. ഫെസ്റ്റിവൽ ഓഫ് ഡ്രീംസ് ഓഫറുകൾ ഒക്ടോബർ 23 വരെ ലഭ്യമാണ്.

200-ലധികം നഗരങ്ങളിലായി 560-ലധികം സ്റ്റോറുകളുടെ ശക്തമായ റീട്ടെയിൽ സാന്നിധ്യം ക്രോമയ്ക്കുണ്ട്. ക്രോമ സ്റ്റോറുകൾക്കു പുറമേ croma.com-ലെയും ടാറ്റാ ന്യൂ ആപ്പിലെയും തടസ്സമില്ലാത്ത ഷോപ്പിംഗിലൂടെ, ഉപഭോക്താക്കൾക്ക് ഫെസ്റ്റിവൽ ഓഫ് ഡ്രീംസിൻറെ മികച്ച ഡീലുകൾ എളുപ്പത്തിൽ ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.