Sections

ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് 10 ശതമാനം അധിക കിഴിവുമായി ക്രോമയുടെ എക്സ്ട്രാ ഡീൽ ഡേയ്സ്

Tuesday, Jul 15, 2025
Reported By Admin
Croma Announces Extra Deal Days with Daily Discounts

കൊച്ചി: ജൂലൈ മാസത്തിൽ എക്സ്ട്രാ ഡീൽ ഡേയ്സ് കാമ്പയിൻ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഓമ്നി-ചാനൽ ഇലക്ട്രോണിക്സ് റീട്ടെയ്ലറായ ക്രോമ. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ക്രോമ സ്റ്റോറുകളിൽ എക്സ്ക്ലൂസീവ് ദൈനംദിന ഡീലുകളാണ് ഈ കാമ്പയിനിലൂടെ അവതരിപ്പിക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗാഡ്ജെറ്റുകൾക്കും മികച്ച കിഴിവുകൾ പ്രതീക്ഷിക്കാമെന്നതാണ് ഈ കാമ്പയിനിൻറെ പ്രത്യേകത. കൂടാതെ സീസണൽ ഓഫറുകളും ലഭിക്കും.

എക്സ്ട്രാ ഡീൽ ഡേയ്സ് കാമ്പയിനിൻറെ ഭാഗമായി തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഓരോ ദിവസം ഓരോ ഉപകരണങ്ങൾ എന്ന നിലയിലാണ് കിഴിവ് ലഭ്യമാക്കുന്നത്. എയർ കണ്ടീഷണർ ഡേ ആയ തിങ്കളാഴ്ച തിരഞ്ഞെടുത്ത ഇൻവെർട്ടർ എസികൾക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും. ചൊവ്വാഴ്ച വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ എന്നിവയ്ക്കു വേണ്ടിയാണ് നീക്കിവെച്ചിട്ടുള്ളത്. 10 ശതമാനം അധിക കിഴിവാണ് ഈ ഉപകരണങ്ങൾക്ക് ലഭിക്കുക. ബുധനാഴ്ച ദിവസങ്ങളിൽ പുതിയ ടിവികൾക്ക് 10 ശതമാനം അധിക കിഴിവും ബോക്സ് ഓപ്പൺ ചെയ്ത ടിവികൾക്ക് 50 ശതമാനം വരെ കിഴിവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച ദിവസം 50,000 രൂപയ്ക്ക് മുകളിലുള്ള തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ഫോണുകൾക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും. ലാപ്പ് ടോപ്പ് പോലുള്ള ഗാഡ്ജറ്റുകൾക്കാണ് വെള്ളിയാഴ്ക നീക്കി വച്ചിട്ടുള്ളത്. ലാപ്ടോപ്പുകൾ വാങ്ങിക്കുമ്പോൾ അധിക 10 ശതമാനം കിഴിവ് ആണ് ഈ ഓഫറുകളിലൂടെ ലഭിക്കുക.

പ്രീമിയം ഉപകരണങ്ങൾക്ക് സീസണൽ ഓഫറായി ക്യാഷ്ബാക്കും ലഭിക്കും. 33,500 രൂപയുടെ സാംസങ് 9 കിലോ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷിന് 20 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. 17,000 രൂപയുടെ എൽജി 7.5 കിലോ ടോപ്പ് ലോഡ് വാഷിംഗ് മെഷിന് 5 ശതമാനമാണ് ക്യാഷ്ബാക്ക്.

കൂടാതെ തിരഞ്ഞെടുത്ത വാട്ടർ പ്യൂരിഫയറുകൾ, എയർ ഫ്രയറുകൾ, ഒടിജി-കൾ, കെറ്റിലുകൾ, ജ്യൂസർ മിക്സർ ഗ്രൈൻഡറുകൾ എന്നിവയിൽ ഒന്നു വാങ്ങുമ്പോൾ 5 ശതമാനം കിഴിവും രണ്ടെണ്ണം വാങ്ങുമ്പോൾ 8 ശതമാനം കിഴിവും മൂന്നോ അതിൽ കൂടുതലോ വാങ്ങുമ്പോൾ 12 ശതമാനം കിഴിവും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.