- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ഓമ്നി ചാനൽ റീട്ടെയിലറായ ക്രോമ വിവിധ വിഭാഗങ്ങളിൽ 50 ശതമാനം വരെ ആനുകൂല്യങ്ങളുമായി തങ്ങളുടെ വാർഷിക ബ്ലാക്ക് ഫ്രൈഡേ സെയിൽ പ്രഖ്യാപിച്ചു. നവംബർ 30 വരെയാണ് ബ്ലാക്ക് ഫ്രൈഡേ സെയിൽ.
സ്മാർട്ട് ഫോണുകളും ലാപ്ടോപുകളും മുതൽ വാഷിങ് മിഷ്യനുകളും ഓഡിയോ ഗിയറുകളും ഹോം അപ്ലയൻസുകളും ഉൾപ്പെടെയുള്ള ഉത്പന്നങ്ങളിൽ ആകർഷക ഡീലുകളുമായി പുതുവർഷത്തിനു മുന്നേ വൻ നേട്ടമാണ് ക്രോമ ലഭ്യമാക്കുന്നത്.
39990 രൂപ മുതൽ 128 ജിബി ഐഫോൺ16, 45900 രൂപ മുതൽ 256 ജിബി ഐ ഫോൺ17, 54900 രൂപ മുതൽ 256 ജിബി ഐഫോൺ എയർ എന്നിങ്ങനെയാൺ ബ്ലാക്ക് ഫ്രൈഡേ സെയിലിൽ ഐഫോണുകളുടെ വില. സാംസങ് 8 കിലോ ഫ്രണ്ട് ലോഡ് വാഷിങ് മിഷ്യന് 30628 രൂപ മുതലാണ് വില ആരംഭിക്കുന്നത്. മാക്ബുക് എയർ എം4 55,911 രൂപ മുതലും സാംസങ് നെക്സ്റ്റ് ജെൻ എഐ പിസി 54741 രൂപയ്ക്കും ലഭിക്കും. കാഷ്ബാക്ക് ആനുകൂല്യങ്ങൾ, പങ്കാളിത്ത ബാങ്കുകൾ നല്കുന്ന ഇളവുകൾ, പഴയ ഉത്പന്നത്തിൻറെ എക്സ്ചേഞ്ച് മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും ആനുകൂല്യങ്ങൾ
കൂടാതെ സാംസങ്, ടിസിഎൽ, ഹെയർ ടിവികളിൽ തെരഞ്ഞെടുത്തവയ്ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും. 124,300 രൂപ വിലയുള്ള സാംസങ് 75 ഇഞ്ച് 4കെ യുഎച്ച്ഡി ടിവി 62973 രൂപയ്ക്കും 47500 രൂപ വിലയുള്ള ക്രോമ 55 ഇഞ്ച് എൽഇഡി യുഎച്ച്ഡി ടിവി 31990 രൂപയ്ക്കും ലഭിക്കും.
ഇന്ത്യയിലെമ്പാടുമുള്ള ക്രോമ സ്റ്റോറുകളിൽ നിന്നോ www.croma.com അല്ലെങ്കിൽ ടാറ്റാ നിയോ ആപ്പ് എന്നിവ വഴി ഓൺലൈനായോ ഉപഭോക്താക്കൾക്ക് ബ്ലാക്ക് ഫ്രൈഡേ ആനുകൂല്യങ്ങൾ നേടാം.
ഇന്ത്യയിലെ ഏറ്റവും മികച്ച ഷോപിങ് വാരങ്ങളിൽ ഒന്നാണ് ബ്ലാക്ക് ഫ്രൈഡേ എന്നും ഈ വർഷം അർത്ഥവത്തായ വിലക്കുറക്കലുകളിലും ലളിതമായ പെയ്മെൻറ് തെരഞ്ഞെടുപ്പുകളിലുമാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇൻഫിനിറ്റി റീട്ടെയിലിൻറെ വക്താവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.