- Trending Now:
ഉപഭോക്താക്കള്‍ക്കും ടോക്കണൈസേഷന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന അഭിപ്രായമുണ്ട്
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കുമ്പോള്‍ വിവരങ്ങള്‍ ചോരാതിരിക്കുവാന്‍ കോഡ് ഉപയോഗിച്ചുള്ള പുതിയ ടോക്കണൈസേഷന്‍ സംവിധാനമൊരുക്കുകയാണ് റിസര്‍വ് ബാങ്ക്. 2022 ജനുവരി മുതലാണ് ഇത് നടപ്പാക്കുവാന്‍ തീരുമാനിച്ചിരുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ജനുവരി മുതല്‍ നടപ്പിലാക്കാന്‍ ആയില്ല.
ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ആറ് മാസത്തേക്ക് കൂടി നീട്ടി വെക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാക്കിയാല്‍, ഓണ്‍ലൈന്‍ ഷോപ്പിങ് ഇടപാടുകള്‍ കുറയുമോയെന്ന ഭയവും ബാങ്കുകള്‍ക്കുണ്ട്. ഉപഭോക്താക്കള്‍ക്കും ടോക്കണൈസേഷന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന അഭിപ്രായമുണ്ട്.
ഇന്ത്യയിലെ കയറ്റുമതി രംഗത്ത് വന്‍ വളര്‍ച്ച... Read More
ടോക്കണൈസേഷന്‍ നിലവില്‍ വന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകള്‍ക്കോ, മറ്റു ചെറുകിട കടക്കാര്‍ക്കോ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചു വെക്കുവാനാകില്ല. കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം കോഡ് കൊണ്ടുവരുന്ന ഈ സംവിധാനം പെട്ടെന്ന് നടപ്പാക്കരുതെന്ന് റിസര്‍വ് ബാങ്കിനോട് നാസ്‌കോം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ഈ പദ്ധതി നടപ്പിലാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെയും അഭിപ്രായം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.