- Trending Now:
പാചക വാതക സിലിണ്ടറുകളുടെ വിതരണം വർഷത്തിൽ 15 എണ്ണമായി കുറച്ചു. സിലിണ്ടറിന്റെ അമിത ഉപയോഗം, ദുരൂപയോഗം എന്നിവ തടയാനാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. ഇനിമുതൽ ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമെ ഉപഭോക്താവിന് ബുക്ക് ചെയ്യാൻ സാധിക്കൂ. അതായത് ഒരു മാസത്തിൽ രണ്ട് സിലിണ്ടറുകളിൽ കൂടുതൽ എടുക്കാൻ കഴിയില്ല. പാചക വാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളെ നിയന്ത്രണം സാരമായി ബാധിക്കും. എന്നാൽ കേരളത്തിൽ ഒരു കുടുംബത്തിന്റെ ശരാശരി സിലിണ്ടർ ഉപയോഗം 12 ആണെന്ന് ഡീലർമാർ പറയുന്നു. അതേസമയം അധിക സിലിണ്ടർ ആവശ്യമാണെങ്കിൽ റേഷൻ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ ഡീലർമാർക്ക് അപേക്ഷ നൽകണമെന്ന് കമ്പനികൾ അറിയിച്ചു.
നേരത്തെ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ഇന്‍സെന്റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചിരുന്നു. നിലവില്‍ കൂടുതല്‍ സ്‌റ്റോക്ക് എടുക്കുനന് ഡീലര്‍മാര്‍ക്ക് പരമാവധി എണ്ണക്കമ്പനികള്‍ പരമാവധി 240 രൂപ വരെ ഇന്‍സെന്റീവ് നല്‍കിയിരുന്നു. ഇതെടുത്ത് കളഞ്ഞതോടെ വിപണി വിലയ്ക്ക് തന്നെ വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ക്ക് വില്‍ക്കേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.