- Trending Now:
കൊച്ചി: ഉപഭോഗത്തിൻറെ അടിസ്ഥാനത്തിലുള്ള വായ്പകളുടെ വളർച്ച ഇന്ത്യൻ വായ്പാ വിപണിക്കു കരുത്തേകുന്നതായി ട്രാൻസ് യൂണിയൻ സിബിലിൻറെ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു. സിഎംഐ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് 18-30 വയസ് പ്രായമുള്ള ഉപഭോക്താക്കളാണ് പുതിയ ക്രെഡിറ്റ് അന്വേഷണങ്ങളിൽ ഏറ്റവും വലിയ പങ്ക് അതേസമയം ഗ്രാമീണ മേഖലകളിൽ നിന്നുള്ള ഡിമാൻഡിലെ വിഹിതം നേരിയ തോതിൽ വർദ്ധിച്ചു.
ഇന്ത്യയിലെ ചെറുകിട വായ്പകളുടെ സ്ഥിതിയെ കുറിച്ച് വിശ്വസനീയമായ സൂചനകൾ നൽകുന്ന സിഎംഐ 2021 ഡിസംബറിലെ 93 പോയിൻറെ അപേക്ഷിച്ച് 2022 ഡിസംബറിൽ 100 പോയിൻറ് എന്ന നിലയിൽ എത്തിയിട്ടുണ്ട്.
പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് പിന്തുണയുമായി ടൂറിസം വകുപ്പ്... Read More
ഇന്ത്യയിലെ വായ്പാ വിപണി സുസ്ഥിര വികസന പാതയിലാണെന്നും വായ്പകളുടെ പ്രകടനം ശക്തമായി തുടരുകയാണെന്നും ട്രാൻസ് യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാർ പറഞ്ഞു. എങ്കിൽ തന്നെയും ആഗോള നീക്കങ്ങളുടെ പ്രതിഫലനം പരിഗണിച്ച് വായ്പാ നഷ്ട സാധ്യതകൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.