Sections

വിലക്കയറ്റത്തെ തടയാനായി പുതിയ വിപണന തന്ത്രവുമായി കമ്പനികള്‍

Friday, May 13, 2022
Reported By admin
super market

ഇതുവഴിയുണ്ടാകുന്ന നഷ്ടവും കുറയ്ക്കുകയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്

 

രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റത്തെ തടയാനായി പുതിയ വിപണന തന്ത്രവുമായി കമ്പനികള്‍. വിലക്കയറ്റത്തെ തടയാനായി ഉത്പന്നത്തിന്റെ വിലയിലും പാക്കറ്റിന്റെ വലിപ്പത്തിലും കുറവ് വരുത്താനാണ് കമ്പനികളുടെ തീരുമാനം. വില കൂട്ടുന്നതിന് പകരമാണ് കമ്പനികള്‍ ഉത്പന്നങ്ങളുടെ തൂക്കം കുറയ്ക്കുന്നത്.

സോപ്പും ബിസ്‌ക്കറ്റുകളും ജങ്ക് ഫുഡുകളും തുടങ്ങി എല്ലാ പാക്കറ്റ് ഉത്പന്നങ്ങളുടെയും വില വര്‍ധിപ്പിക്കുന്നതിന് പകരം തൂക്കം കുറയ്ക്കുക എന്നുള്ള വിപണ തന്ത്രമാണ് ഇപ്പോള്‍ വന്‍കിട കമ്പനികള്‍ പയറ്റുന്നത്. യുണിലിവര്‍ പിഎല്‍സിയുടെ ഇന്ത്യ യൂണിറ്റും ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഡാബര്‍ ഇന്ത്യ ലിമിറ്റഡും ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ഉത്പന്നങ്ങളുടെ തൂക്കം കുറയ്ക്കുകയാണെന്ന് ഇതിനകം അറിയിച്ചു കഴിഞ്ഞു. 

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതിനെ മറികടക്കാനാണ് പായ്ക്കറ്റുകളുടെ വലുപ്പം കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. യുണിലിവര്‍ പിഎല്‍സിയുടെ ഇന്ത്യ യൂണിറ്റും ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഡാബര്‍ ഇന്ത്യ ലിമിറ്റഡും ഉള്‍പ്പെടെയുള്ള കമ്പനികള്‍ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തില്‍ പുതിയ നയം സ്വീകരിക്കുകയാണ്. 

ലോകത്തിലെ ഏറ്റവും മികച്ച പാം ഓയില്‍  ഉല്‍പ്പാദകരായ ഇന്തോനേഷ്യ, കയറ്റുമതി നിരോധിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതോടുകൂടി ആഗോള വിപണിയില്‍ പാമോയില്‍ വില കുതിച്ചുയരുകയാണ്. ഇത്തരം ഉത്പന്നങ്ങളുടെയെല്ലാം അടിസ്ഥാന അസംസ്‌കൃതവസ്തുവാണ് പാമോയില്‍. അതോടെപ്പമാണ് ധാന്യങ്ങളുടെയും ഇന്ധനത്തിന്റെയും വില ഉയരുന്നതും. അസംസ്‌കൃത സാധനങ്ങളുടെ വില നിയന്ത്രണാതീതമായി ഉയരുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. 

ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല ഈ മാറ്റം ദൃശ്യമാകുന്നത്. ലോക വിപണിയുടെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിപ്പിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. സബ്വേ റെസ്റ്റോറന്റുകളും ഡൊമിനോസ് , പിസ്സ എന്നിവയടക്കമുള്ള യുഎസിലെ ഭക്ഷണശാലകളും ചെലവ് ചുരുക്കുന്നതിനായി  സമാനമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഉത്പന്നം പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ കട്ടി കുറയ്ക്കാനും കമ്പനികള്‍ ലക്ഷ്യമിടുന്നുണ്ട്. ഇതുവഴിയുണ്ടാകുന്ന നഷ്ടവും കുറയ്ക്കുകയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദങ്ങളില്‍ വലിയ അളവില്‍ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പണപ്പെരുപ്പത്തെ മറികടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് നിലവില്‍ വില കൂട്ടാതെ അളവ് കുറയ്ക്കുക എന്ന വിപണന തന്ത്രമെന്ന് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിതേഷ് തിവാരി അഭിപ്രായപ്പെട്ടു. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.