Sections

സ്റ്റൈപ്പൻഡോടുകൂടി കയർ പരിശീലന കോഴ്സ്

Sunday, Jun 08, 2025
Reported By Admin
Applications Invited for Coir Training Certificate Course at Kalavoor National Coir Training Centre

കയർ ബോർഡിന്റെ കീഴിൽ ജില്ലയിലെ കലവൂരിൽ പ്രവർത്തിക്കുന്ന ദേശീയ കയർ പരിശീലന കേന്ദ്രത്തിലെ കയർ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് എൻ.എസ്.ഒ.എഫ് ലെവൽ 3 (ആറ് മാസം + ഒരു മാസം ഇന്റെൺഷിപ്പ്) എന്ന കോഴ്സിലേക്കാണ് അപേക്ഷിക്കാവുന്നത്.

പരിശീലനത്തിന് പങ്കെടുക്കുന്നവർക്ക് പ്രതിമാസം 3000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. സർട്ടിഫിക്കറ്റ് കോഴ്സ് ജൂലൈ ഒന്നിന് ആരംഭിക്കും. ആകെ സീറ്റിൽ 20 ശതമാനം ഒഴിവുകൾ പട്ടികജാതി പട്ടികവർഗ അപേക്ഷകർക്ക് നീക്കിവെച്ചിട്ടുണ്ട്. പരിശീലന കാലയളവിൽ വനിതകൾക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കും. അർഹതയുള്ള ആൺകുട്ടികൾക്ക് ഹോസ്റ്റൽ അലവൻസായി പ്രതിമാസം 500 രൂപ നൽകും.

അപേക്ഷകർ സാക്ഷരതയുള്ളവരായിരിക്കണം. കയർ വ്യവസായനിയമം 1958 (ആർ ആൻഡ് എൽ) പ്രകാരം രജിസ്റ്റർചെയ്തിട്ടുള്ള സംഘങ്ങളിൽ നിന്നോ സ്പോൺസർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ 18നും 50നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

അപേക്ഷാഫാറം കലവൂരിലെ ദേശീയ കയർ പരിശിലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. കൂടാതെ കയർ ബോർഡിന്റെ വെബ് സൈററിലും ലഭ്യമാണ്. അപേക്ഷകൾ ജൂൺ 19ന് മുമ്പായി അസി. ഡയറക്ടർ, കയർ ബോർഡ്, ദേശീയ കയർ പരിശീലന കേന്ദ്രം, ഭാരത സർക്കാർ, കലവൂർ പി ഒ, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.