Sections

കടൽമത്സ്യ വിത്തുൽപാദനത്തിൽ പരിശീലനം

Thursday, Jul 02, 2026
Reported By Admin
CMFRI to Conduct Marine Fish Seed Production Training

കൊച്ചി: ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കടൽമത്സ്യ വിത്തുൽപാദനത്തിലും കൃഷിയിലും പ്രത്യേക പരിശീലനം നൽകുന്നു. ജൂലൈ 8 മുതൽ 10 വരെ നടക്കുന്ന പരിശീലനത്തിൽ മത്സ്യകർഷകർ, സംരംഭകർ, ടെക്നീഷ്യന്മാർ, അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. ഓൾ ഇന്ത്യ നെറ്റ്വർക്ക് പ്രോജക്ട് ഓൺ മാരികൾച്ചർ പദ്ധതിക്ക് ്കീഴിലാണ് പരിപാടി.

വാണിജ്യപ്രാധാന്യമുള്ള കടൽമത്സ്യങ്ങളെ ഹാച്ചറി സാഹചര്യത്തിൽ പ്രജനനം നടത്താനും മികച്ച വളർച്ചാനിരക്ക് ലഭിക്കുന്ന വിധം അവയുടെ ശാസ്ത്രീയ കൃഷിരീതികളും പരിചയപ്പെടുത്തും.

താൽപര്യമുള്ളവർ ജൂലൈ 6-നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 9846217765.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.