മക്കളുടെ പെരുമാറ്റം മാതാപിതാക്കളുടെ പ്രധാനമായ ആശങ്കകളിലൊന്നാണ്. ചിലപ്പോൾ കുട്ടികൾ ദുഷാട്യം കാണിക്കുമ്പോൾ അതിനെ കൈകാര്യം ചെയ്യാതെ പോകുന്നത് അവരുടെ ഭാവി ജീവിതത്തെ തന്നെ ബാധിക്കാം. എന്നാൽ, കുട്ടികളുടെ ദുഷാട്യം 'പെരുമാറ്റ പ്രശ്നം' മാത്രമല്ല, അത് അവരുടെ വികാരങ്ങളുടെയും വളർച്ചയുടെയും സ്വാഭാവിക ഘട്ടമാണ്. ശരിയായ മാർഗ്ഗനിർദ്ദേശം നൽകുന്നത് വഴി അവരുടെ ദുഷാട്യം നിയന്ത്രിക്കാനും, നല്ല ശീലങ്ങൾ വളർത്തിക്കൊടുക്കാനും കഴിയും.ഈ കുഞ്ഞിനെക്കൊണ്ടു തോറ്റു' ഒരിടത്തും അടങ്ങിയിരിക്കില്ലല്ലോ, 'എന്റെ മോൻ മഹാ കുസൃതിയാ', 'മോളുടെ വികൃതി സഹിക്കാൻ പറ്റുന്നില്ലലോ' ഇങ്ങനെ പോകും രക്ഷിതാക്കളുടെ പരാതി. കുട്ടികളായാൽ വികൃതി കാട്ടുന്നത് സ്വാഭാവികം. എന്നാൽ വികൃതിക്കുമപ്പുറം ചില പെരുമാറ്റ വൈകല്യങ്ങൾ കുട്ടി പ്രകടിപ്പിക്കുമ്പോൾ കാര്യം ഗൗരവമായെടുത്തേ പറ്റൂ.
- പലപ്പോഴും കുട്ടികൾ ദുഷ്യട്യം കാണിക്കുന്നത് അവരുടെ വികാരങ്ങൾ വ്യക്തമാക്കാൻ കഴിയാത്തതിനാലാണ്. മാതാപിതാക്കൾ ക്ഷമയോടെ അവരുമായി സംസാരിച്ച് . എന്തിനാണ് ഇതു ചെയ്തത്?' എന്ന് ചോദിക്കുക.
- കുട്ടികൾക്ക് എന്താണ് ശരി, എന്താണ് തെറ്റ് എന്ന് വ്യക്തമാക്കുക.ഈ കാര്യങ്ങൾ ചെയ്യാൻ പറ്റും, പക്ഷേ ഇതൊന്നും പാടില്ല എന്ന് സ്ഥിരമായി പറയുക.
- കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് പെരുമാറ്റം പഠിക്കുന്നത്. മാതാപിതാക്കൾ ശാന്തവും കരുതലുള്ള രീതിയിൽ പെരുമാറുമ്പോൾ, കുട്ടികളും അത് പിന്തുടരും.
- കുട്ടികളുമായി സമയം (quality time) ചെലവഴിക്കാൻ ശ്രമിക്കുന്നതോടൊപ്പം അവരുടെ സുഹൃത്തുക്കൾ ആരൊക്കെ, അധ്യാപകർ ആരാണ്, അവരുടെ ഒരു ദിവസം എങ്ങനെയായിരുന്നു ഇതെല്ലാം അറിയാൻ ശ്രമിക്കണം.
- ദിവസവും കുട്ടികളോടൊത്ത് കുറച്ചു നേരം ഇരിക്കണം. അവരെ കേൾക്കണം. അവരോട് ചോദ്യങ്ങൾ ചോദിക്കണം. നിങ്ങളോട് വിഷമങ്ങൾ പങ്കു വയ്ക്കാനും തുറന്നു സംസാരിക്കാനും കുട്ടിയ്ക്കും താൽപര്യം ഉണ്ടാവും. തങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും കുട്ടികൾ പങ്കുവയ്ക്കുമ്പോൾ തന്നെ പെരുമാറ്റ വൈകല്യങ്ങൾ വലിയ ഒരളവോളം തടയാൻ സാധിക്കും.
- കുട്ടികളുടെ മുന്നിൽ വച്ച് ഒരിക്കലും വഴക്കിടരുത്. എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ തന്നെ കുട്ടികൾ അടുത്തില്ലാത്തപ്പോൾ പറഞ്ഞു തീർക്കണം. ആരോഗ്യവും സന്തോഷവും ഉള്ള കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടു വരുന്നതിന് സന്തുഷ്ട ദാമ്പത്യം ഒരു പ്രധാന ഘടകമാണ്.
- ഒരേ തെറ്റിന് ചിലപ്പോൾ ശിക്ഷിക്കുകയും ചിലപ്പോൾ അവഗണിക്കുകയും ചെയ്താൽ കുട്ടി കുഴങ്ങും. തീരുമാനങ്ങളിൽ സ്ഥിരത പുലർത്തുക.
- തെറ്റ് ചെയ്താൽ കടുത്ത ശിക്ഷ നൽകുന്നതിനു പകരം ശരിയായ പെരുമാറ്റത്തിന് അഭിനന്ദനം നൽകുക.നന്നായി ചെയ്തു, ഇങ്ങനെ തന്നെ തുടരൂ' എന്നൊരു വാക്ക് കുട്ടിക്ക് വലിയ പ്രചോദനമാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

പ്രമേഹം: കാരണങ്ങൾ, ലക്ഷണങ്ങൾ, നിയന്ത്രണ മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.