- Trending Now:
കൊപ്രയ്ക്ക് 2023 സീസണിലെ മിനിമം താങ്ങുവിലയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി. കാർഷിക ചെലവുകൾക്കും വിലകൾക്കും വേണ്ടിയുള്ള കമ്മിഷന്റെ ശിപാർശകളുടെയും നാളികേരം കൃഷിചെയ്യുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലാണ് അംഗീകാരം.
ന്യായമായ ശരാശരി ഗുണനിലവാരത്തിനുള്ള മില്ലിംഗ് കൊപ്രയ്ക്ക് ഒരു ക്വിന്റലിന് 10,860 രൂപയായും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 11750രൂപയായും 2023 സീസണിൽ എം.എസ്.പി നിജപ്പെടുത്തി. മുൻവർഷത്തേതിൽ നിന്ന് മില്ലിംഗ് കൊപ്രയ്ക്ക് ക്വിന്റലിന് 270 രൂപയുടെയും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 750/രൂപയുടെയും വർദ്ധനയാണ് ഇതിലൂടെ വരുത്തിയിരിക്കുന്നത്. അഖിലേന്ത്യാതലത്തിലെ ശരാശരി ഉൽപാദനചെലവിനെക്കാൾ മില്ലിംഗ് കൊപ്രയ്ക്ക് 51.82 ശതമാനത്തിന്റേയും ഉണ്ട കൊപ്രയ്ക്ക് 64.26 ശതമാനത്തിന്റേയും മാർജിൻ (ഉൽപ്പാദനചെലവിന്റെയും വിൽപ്പന വിലയുടെയും വ്യത്യാസം) ഇത് ഉറപ്പാക്കും.
കന്നുകാലികൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കും ... Read More
അഖിലേന്ത്യാതലത്തിൽ മൊത്തത്തിലുള്ള ശരാശരി ഉൽപ്പാദനചെലവിന്റെ (വെയിറ്റഡ് ആവറേജ് കോസ്റ്റ് ഓഫ് പ്രൊഡക്ഷൻ) 1.5 മടങ്ങ് താങ്ങുവിലയായി നിശ്ചയിക്കുമെന്നുള്ള ഗവൺമെന്റിന്റെ 2018-19 ബജറ്റ് പ്രഖ്യാപനത്തിന്റെ തത്വത്തിന് അനുസൃതമായാണ്. കൊപ്രയ്ക്ക് 2023 സീസണിൽ എം.എസ്.പി പ്രഖ്യാപിച്ചിരിക്കുന്നത്.
നാളികേര കർഷകർക്ക് മെച്ചപ്പെട്ട ആദായകരമായ വരുമാനം ഉറപ്പാക്കുന്നതിനും അവരുടെ ക്ഷേമം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാനവും പുരോഗമനപരവുമായ നടപടികളിലൊന്നാണിത്.
നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (നാഫെഡ്) നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനും (എൻ.സി.സി.എഫ്) തന്നെയായിരിക്കും താങ്ങുവില പദ്ധതി പ്രകാരമുള്ള (പി.എസ്.എസ്.) കൊപ്രയുടെയൂം തൊണ്ട് കളഞ്ഞ തേങ്ങയുടെയും സംഭരണത്തിനുള്ള കേന്ദ്ര നോഡൽ ഏജൻസികളായി തുടർന്നും പ്രവർത്തിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.