Sections

കന്നുകാലികൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കും 

Sunday, Dec 25, 2022
Reported By admin
dairy

മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു


സംസ്ഥാനത്തെ മുഴുവൻ കന്നുകാലികൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.എൽ.എ ഫണ്ടുപയോഗിച്ച് വാങ്ങിയ 13 ആട്ടോമാറ്റിക് മിൽക്ക് കളക്ഷൻ (എ.എം.സി) യൂണിറ്റുകളുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മുവേരിക്കര ക്ഷീരോല്പാദക സഹകരണ സംഘത്തിൽ നടന്ന സംഗമത്തിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽ കൃഷ്ണ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഏറ്റവും അധികം പാൽ സംഭരിച്ച ക്ഷീര സംഘത്തിനുള്ള പുരസ്കാരം എള്ളുവിള ക്ഷീര സംഘം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിച്ച ക്ഷീര കർഷകനുള്ള പുരസ്കാരം കൊല്ലയിൽ സ്വദേശി വിനീതയ്ക്ക് ലഭിച്ചു. നാറാണിയിൽ നിന്ന് ഘോഷയാത്രയോടെയാണ് സംഗമം ആരംഭിച്ചത്.

കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാർ, വിവിധതരം പാൽ ഉത്പന്നങ്ങളുടെ വിപണനവും, പ്രദർശനവും എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു.

ക്ഷീരവികസന വകുപ്പ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകൾ, ക്ഷീര സഹകരണസംഘങ്ങൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ മിൽമ, മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ്, സഹകരണ ബാങ്കുകൾ, മറ്റിതര ബാങ്കുകൾ, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം 2022 സംഘടിപ്പിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.