Sections

സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിന്റെ സ്ട്രീമിങ് പങ്കാളികളായി വയാകോം 18

Friday, Jan 12, 2024
Reported By Admin
CEAT

കൊച്ചി: സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിന്റെ എക്സ്ക്ലൂസീവ് സ്ട്രീമിങ്, ബ്രോഡ്കാസ്റ്റ് പങ്കാളികളായി വയാകോം18നെ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതിനായി പൂനെ, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നടക്കുന്ന സീസണിന്റെ ഒരു മാസ്റ്റർ കലണ്ടറും ലീഗ് അനാച്ഛാദനം ചെയ്തു. മികച്ച കാഴ്ചാനുഭവം ഉറപ്പാക്കിക്കൊണ്ട്, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആരാധകരിലേക്ക് സൂപ്പർക്രോസ് റേസിങ് എത്തിക്കാനാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. 2024 ജനുവരി 28ന് പൂനെ ബാലേവാഡിയിലെ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സ്, 2024 ഫെബ്രുവരി 11ന് അഹമ്മദാബാദ് ഇകെഎ അരീന ട്രാൻസ്സ്റ്റാഡിയ, 2024 ഫെബ്രുവരി 25ന് ഡൽഹി എന്നിങ്ങനെയാണ് സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിന്റെ ഒന്നാം സീസൺ അരങ്ങേറുക.

വയാകോം18മായുള്ള ഞങ്ങളുടെ പങ്കാളിത്തം ഇന്ത്യയിലെ സൂപ്പർക്രോസ് റേസിങിന്റെ വ്യാപനം വിപുലീകരിക്കുന്നതിനുള്ള ഒരു സുപ്രധാന മുന്നേറ്റത്തെ സൂചിപ്പിക്കുന്നുവെന്ന് സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ വീർ പട്ടേൽ പറഞ്ഞു. ജിയോ സിനിമ, സ്പോർട്സ്18 എന്നിവയിലൂടെ പ്രേക്ഷകർക്കായി ഞങ്ങളുടെ മത്സരങ്ങളുടെ ആവേശം എത്തിക്കാനും, സ്പോർട്സിനെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്തത്തിന്റെ ഭാഗമായി ജിയോ സിനിമയിലെ സ്ട്രീങിന് പുറമേ, സ്പോർട്സ് 18 നെറ്റ്വർക്കിലും ലീഗ് മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും. സിയറ്റ് ഐഎസ്ആർഎൽ ആദ്യ സീസണിന്റെ റൈഡർ ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, ടീം സെലക്ഷൻസിനെയും റൈഡർമാരെയും കുറിച്ചുള്ള അപ്ഡേറ്റുകൾക്കും https://indiansupercrossleague.com/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.