- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ടയർ നിർമാതാക്കളായ സിയറ്റ്, സിയറ്റ് ക്രിക്കറ്റ് റേറ്റിങ് (സിസിആർ) അവാർഡ്സിന്റെ 27ാം പതിപ്പ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭകളെ ആദരിക്കുന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാർഡ്സിന്റെ 27ാം പതിപ്പ് ക്രിക്കറ്റ് ലോകത്തെ ഒരുമിപ്പിക്കുന്ന ആഗോള പ്ലാറ്റ്ഫോമായി മാറുകയും ചെയ്തു. ക്രിക്കറ്റ് ലോകത്തിന് നൽകിയ മഹത്തായ സംഭാവനകൾക്ക് വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. ഇംഗ്ലീഷ് താരം ജോ റൂട്ടിനാണ് സിയറ്റ് മെൻസ് ഇന്റർനാഷണൽ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം. മലയാളി താരം സഞ്ജു സാംസൺ ആണ് ഏറ്റവും മികച്ച പുരുഷ ടി20 ബാറ്റർ. വരുൺ ചക്രവർത്തി ഈ വിഭാഗത്തിൽ ഏറ്റവും മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു പുരസ്കാര ജേതാക്കൾ: മികച്ച ഏകദിന ബൗളർ-മാറ്റ് ഹെന്റി, മികച്ച ഏകദിന ബാറ്റർ-കെയിൻ വില്യംസൺ, മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ-ഹാരി ബ്രൂക്ക്, മികച്ച ടെസ്റ്റ് ബൗളർ-പ്രഭാത് ജയസൂര്യ, വിമൺസ് ഇന്റർനാഷണൽ ബാറ്റർ ഓഫ് ദ ഇയർ-സ്മൃതി മന്ദാന, വിമൺസ് ഇന്റർനാഷണൽ ബൗളർ ഓഫ് ദ ഇയർ-ദീപ്തി ശർമ, ഡൊമസ്റ്റിക് ക്രിക്കറ്റർ ഓഫ് ദ ഇയർ-ഹർഷ് ദുബെ, ലൈഫ് ടൈം അച്ചീവ്മെന്റ് ഓഫ് ദ ഇയർ-ബി.സി ചന്ദ്രശേഖർ. 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ, ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ ശ്രേയസ് അയ്യർ, മാതൃകാപരമായ ക്യാപ്റ്റൻസിക്ക് ടെംബ ബാവുമ എന്നിവരെയും പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.
തങ്ങളുടെ മനോബലവും അർപ്പണബോധവും കൊണ്ട് ഈ കായികവിനോദത്തെ നിർവചിച്ചവരെ ആദരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, ഒപ്പം അവരുടെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക പറഞ്ഞു. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാർഡ്സിന്റെ മുഴുവൻ ചടങ്ങും റെഡ് കാർപെറ്റ് ഇവന്റും ഒക്ടോബർ 10ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് മത്സരം അവസാനിച്ച ശേഷം സ്റ്റാർ സ്പോർട്സിലും ജിയോഹോട്ട്സ്റ്റാറിലും സംപ്രേക്ഷണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.