- Trending Now:
സർവ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വായ്പുണ്ണ് അഥവാ മൗത്ത് അൾസർ. മോണയിലും നാവിലും കവിളിലും എന്നു തുടങ്ങി വായിൽ എവിടെയും ഈ പ്രശ്നം ഉണ്ടായേക്കാം.ചുവന്ന നിറത്തിൽ വട്ടത്തിലുള്ള മുറിവോ തടിപ്പോ ആയി വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. കടുത്ത വേദനയും ഭക്ഷണം കഴിക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ടുമാണ് ഈ രോഗത്തെ ഏറെ സങ്കീർണമാക്കുന്നത്. ഇതിൽ നിന്നുണ്ടാവുന്ന കടുത്ത നീറ്റലും വേദനയും ഒരാഴ്ച വരെ നീണ്ടുനിന്നേക്കാം.
സാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്.വെണ്ണ, ചിലതരം ധാന്യങ്ങൾ,പഴങ്ങൾ എന്നിവയുടെ അലർജി മൂലവും വായിൽ വ്രണങ്ങൾ ഉണ്ടാകാം. ടൂത്ത്പേസ്റ്റുകളിൽ അടങ്ങിയിട്ടുള്ള സോഡിയം ലോറൈൽ സൾഫേറ്റും വാനിലയിൽ അടങ്ങിയിട്ടുള്ള വാനിലിനും വായ്പുണ്ണിനു കാരണമാകാറുണ്ട്.
വായിൽ കാണപ്പെടുന്ന ബാക്ടീരിയയായ സ്ട്രെപ്റ്റോകോക്കസ് സാംഗ്വിസ്, ഉദരത്തിൽ കാണപ്പെടുന്ന ബാക്ടീരിയയായ ഹെലിക്കോബാക്ടർ പൈലോറി എന്നീ രോഗാണുക്കൾക്കെതിരേയുള്ള ശരീരത്തിന്റെ പ്രവർത്തനം കൊണ്ടും ഈ പ്രശ്നമുണ്ടായേക്കാം.അൾസറേറ്റീവ് കോളൈറ്റിസ് (ulcerative colitis), ക്രോൺസ് ഡിസീസ് (chrons disease) എന്നീ ഉദരസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. ഇത് വയറുവേദന, വയറിളക്കം, ദഹനക്കേട് എന്നീ രോഗലക്ഷണങ്ങളോടൊപ്പമോ അതിനു മുന്നോടിയായോ വരാവുന്നതാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.